ശരീര അവയവ ദാന ക്യാമ്പ് നെരൂളിൽ; പ്രമുഖ ഡോക്ടർമാർ ക്യാമ്പ് നയിക്കും

ശരീര / അവയവ ദാനം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ പ്രഗൽഭ ഡോക്ടർമാർ വിശദീകരിക്കും.

0
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാച്യുറ ‘18 ശാസ്ത്ര പ്രചാരണോത്സവത്തിൻറെ ഭാഗമായി ശരീര / അവയവ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മരണാനന്തരം അവയവങ്ങളും ശരീരവും മാനവ നന്മക്കായി ദാനം ചെയ്യാൻ തയ്യാറുള്ള സുമനസുകൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ പ്രഗൽഭ ഡോക്ടർമാർ വിശദീകരിക്കും.
എം.ജി.എം. മെഡിക്കൽ കോളജ്, കാമോട്ടെ, നവി മുംബൈയും ഫ്രീതിങ്കേഴ്സ് മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഡോ: അഞ്ജലി സബ്നിസ് (അനാട്ടാമി വകുപ്പ് മേധാവി), ഡോ: ചാരുശീല ഷിൻഡെ, ഡോ: ഭാവന ജുനഗഡെ, ഡോ: പ്രകാശ് മാനെ
എന്നിവർ പങ്കെടുക്കും. മരണാനന്തരം ശരീരദാനം ചെയ്യാൻ സന്മനസുള്ളവർക്ക് ഫോട്ടോയും ബന്ധുക്കളുടെ ഒപ്പും സഹിതം ഫോം പൂരിപ്പിച്ചു നൽകാം.
വിശദവിവരങ്ങൾക്ക് 8451952413.

Venue: NBKS Nerul  Date 16th September 2018 Time 4 p.m.

 

LEAVE A REPLY

Please enter your comment!
Please enter your name here