സൂക്ഷ്മമായ പദസംയോജനത്തിലൂടെ മുംബൈ കവികൾക്ക് മുഖ്യധാരയിലേക്കുയരുവാൻ കഴിയുമെന്ന് പ്രൊഫ ഇ വി രാമകൃഷ്ണൻ

മുംബൈ സാഹിത്യവേദി 50 സംവത്സരം പിന്നിടുന്നതിന്റെ ഭാഗമായി കേരളീയ സമാജം ഡോംബിവിലിയുമായി ചേര്‍ന്നു നടത്തിയ “കവിതയ്ക്ക് ഒരു ദിവസം “ എന്ന പരിപാടിയില്‍ സജീവ പങ്കാളിത്തം

0
വലിയ കവികള്‍ ഒരു ഭാഷയുടെയും സംസ്കാരത്തിന്‍റെയും മാത്രം പരിധിയില്‍ ഒതുങ്ങി ചിന്തിച്ചവര്‍ ആയിരുന്നില്ലെന്ന് പ്രൊഫ , ഈ .വി. രാമകൃഷ്ണന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് ധാരാളം സഞ്ചരിച്ച എഴുത്തച്ഛന്‍ ദര്‍ശനത്തിന്‍റെ പുതിയ തലങ്ങള്‍ കണ്ടെത്തിയത് സംസ്കൃതം, തെലുങ്ക് തുടങ്ങി പല ഭാഷകളില്‍ നിന്നാണെന്നും  തുളസീദാസിന്‍റെയും തുക്കാറാമിന്‍റെയും മീരയുടെയും ഒക്കെ തുടര്‍ച്ച കൂടിയായ വലിയ പരമ്പര്യമാണ് എഴുത്തച്ഛനില്‍ കാണാനാവുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു . ബംഗാളിലേക്കുള്ള സഞ്ചാരത്തില്‍ നിന്നുമുണ്ടായ അറിവും ചിന്തകളുമാണ് കുമാരനാശാന്റെ വീണ പൂവിനെ ഇത്ര തീഷ്ണമായ പദാവലിയുടെ ദാര്‍ശനികമായ ചുഴി ഉണ്ടാക്കുവാൻ പ്രാപ്തനാക്കിയതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പ്രവാസമെന്ന പദത്തെ ജീവിതവുമായി മാത്രം ബന്ധപ്പെടുത്തിയ ഒന്നായി കാണുന്നതിനോട് വിയോജിപ്പുണ്ടെന്നും  അദ്ദേഹം പറഞ്ഞു . കേരളത്തിനു പുറത്തു ജീവിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു മലയാളി പ്രവാസി ആവുന്നില്ല. ഡാമുകള്‍ പണിയുമ്പോള്‍ അഭയാര്‍ഥിയായി മാറുന്നവന്‍ പ്രവാസം അനുഭവിക്കുന്നു . ആട്ടക്കഥകളില്‍ നള ചരിതത്തെ വ്യത്യസ്തമാക്കുന്നത് പുറത്താക്കലിന്‍റെ കഥയായതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മലയാള കവിതകളില്‍ ആഴത്തെക്കാള്‍ പരപ്പാണ് പ്രകടമാകുന്നതെന്നും എന്നാൽ ന്യൂനതയായല്ല, മറിച്ചു കാലത്തിന്‍റെ പ്രത്യേകതയാണെന്നും പ്രൊഫസര്‍ ഈ.വി. രാമകൃഷ്ണന്‍ .

പുതിയ മലയാള കവിതകളില്‍ ആഴത്തെക്കാള്‍ പരപ്പാണ് പ്രകടമാകുന്നതെന്നും അതിനെ ന്യൂനതയായല്ല കാലത്തിന്‍റെ പ്രത്യേകതയായാണ് കാണുന്നതെന്നും അദ്ദേഹം തുടര്‍ന്നു. “ പ്രവാസത്വത്തിന്‍റെ കവിത ഭാവിയുടെ കവിത “ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രൊഫസര്‍ ഈ.വി. രാമകൃഷ്ണന്‍ .

അദ്ധ്വാനമാണ് കവിതയുടെ ഉറവിടം. ആയുധങ്ങളുടെ മിനുക്കലില്‍ നിന്നാണ് ആദ്യ സൌന്ദര്യ ബോധം പിറന്നതെന്നും കവിയും ചിന്തകനുമായ തിലകന്‍

മുംബൈ സാഹിത്യവേദി 50 സംവത്സരം പിന്നിടുന്നതിന്റെ ഭാഗമായി കേരളീയ സമാജം ഡോംബിവിലിയുമായി ചേര്‍ന്നു നടത്തിയ “കവിതയ്ക്ക് ഒരു ദിവസം “ എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ.ഐ. എസ്. തിലകന്‍ “കവിതയും സംസ്കാരവും “ എന്ന വിഷയത്തില്‍ സംസാരിച്ചു . അദ്ധ്വാനമാണ് കവിതയുടെ ഉറവിടമെന്നും ആദിമ മനുഷ്യ ഗോത്രങ്ങള്‍ പോരാടിയപ്പോള്‍ നടത്തിയ ആയുധങ്ങളുടെ മിനുക്കലില്‍ നിന്നുമാണ് ആദ്യത്തെ സൌന്ദര്യ ബോധം പിറന്നതെന്നും കവിയും ചിന്തകനുമായ തിലകന്‍ പറഞ്ഞു. നിര്‍വചിക്കാന്‍ ഏറ്റവും വിഷമം ഉള്ള വാക്കാണ് “ സംസ്കാരം “ എന്ന റേമണ്ട് വില്യംസിന്‍റെ വാക്കുകളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

പ്രവാസമെന്ന പദത്തെ ജീവിതവുമായി മാത്രം ബന്ധപ്പെടുത്തി കാണുന്നതിനോട് വിയോജിപ്പുണ്ടെന്നും കേരളത്തിനു പുറത്തു ജീവിക്കുന്നതു കൊണ്ട് മാത്രം ഒരു മലയാളി പ്രവാസിയാകുന്നില്ലെന്നും ഈ.വി. രാമകൃഷ്ണന്‍ .

കേരളീയ സമാജം പ്രസിഡന്‍റ് വി.നാരായണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓ .പ്രദീപ് കവിതയ്ക്ക് ഒരു ദിവസത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു . പരിപാടിയെ പറ്റിയുള്ള ആമുഖവും സ്വാഗതവും പറഞ്ഞത് സാഹിത്യവേദി കണ്‍വീനര്‍ സി.പി. കൃഷ്ണകുമാര്‍ ആണ്. മുപ്പത്തി ഏഴു കവികള്‍ ഉള്‍പ്പടെ നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത “കവിതയ്ക്ക് ഒരു ദിവസം “ മുംബയിലെ സാഹിത്യ പ്രവര്‍ത്തന മേഖലയിലെ ഏറെ ശ്രദ്ധേയമായ പരിപാടിയായി മാറുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം പ്രൊഫ ഈ.വി. രാമകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കവിതാ അവതരണം സാഹിത്യവേദി കണ്‍വീനര്‍ നിയന്ത്രിച്ചു. തുടർന്ന് മുംബൈയിലെ പ്രമുഖ കവികൾ തങ്ങളുടെ കവിതകൾ ആലപിച്ചു.
പി. വിശ്വനാഥന്‍ ( നീ വരുമ്പോള്‍ ), ഡോ.പി.വി.നാരായണന്‍ നായര്‍ ( പാന പത്രം ), ടി.കെ. മുരളീധരന്‍ , (അഴല്‍ നദികള്‍), കെ.വി.മണിരാജ് (പി ) , എന്‍.ശ്രീജിത്ത് ( കാലം കാലം) , സുരേഷ് നായര്‍ ( ഒരു വീട്ടമ്മയുടെ ഓണം ) , പി.എസ്. സുമേഷ് ( ജ്യാമിതീയ രൂപങ്ങള്‍ ), സരിത ( സൌഹൃദം ), മുരളീധരന്‍ വലിയ വീട്ടില്‍ ( യുഗാന്ത്യം ), മനോജ് മുണ്ടയാട്ട് ( കാരണവര്‍ ), സതീശന്‍ എടക്കുടി ( ശുദ്ധീകരണം ), ജി. വിശ്വനാഥന്‍ ( ചിതറല്‍ ), രാജേന്ദ്രന്‍ കുറ്റൂര്‍ ( നഗര ഭക്ഷണം ), എസ്. ഹരിലാല്‍ ( പദ യാത്ര ), നാരായണന്‍ കുട്ടി ആര്‍ ( രാമായണ മാസം ) , പി.കെ.മുരളീ കൃഷ്ണന്‍ ( കനവുമലയിലേക്ക് എത്ര ദൂരം ), നിരണം കരുണാകരന്‍ ( പഥികന്‍റെ പാട്ട് ), കെ.വി.എസ്. നെല്ലുവായി ( ട്രാക്കില്‍ വീണുപോയ കവിതകള്‍ ) , ജോസ് പോള്‍ പിച്ചാപ്പള്ളില്‍ ( ഭയം ) , രാജേഷ് നാരായണന്‍ ( പാഠങ്ങള്‍ ), രമേഷ് രാമകൃഷ്ണന്‍ ( ഞാന്‍ ) , ഉണ്ണി ചങ്കത്ത് ( പ്രണയം ), ഷീല എസ് മേനോന്‍ ( ഈ തലമുറയില്‍ ) ഈ. ഹരീന്ദ്ര നാഥ് ( മരണമെത്തുന്ന നേരത്ത് ), മാവേലിക്കര രാധാകൃഷ്ണന്‍ ( എന്‍റെ ബാല്യം ), എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള ( ഞാന്‍ ഇന്നും ധീര മര്‍ത്യന്‍ ആയി തീര്‍ന്നിട്ടില്ല ) , ജ്യോതിര്‍മയി ശങ്കരന്‍ ( പെരുമഴത്തുള്ളികള്‍ ) , അശോകന്‍ നാട്ടിക ( അതി ജീവനം ) , നിഷാ മധു ദിവാകര്‍ ( ഒറ്റയ്ക്ക് ) , ലിജി നമ്പ്യാര്‍ ( തൊട്ടാ വാടി ) , എല്‍.എന്‍ . വേണുഗോപാല്‍ ( മാറ്റൊലിപ്പാട്ട് ) , ഭാരതി സേതു ( ഉന്‍മാദ ഭക്തി ) എം.അയ്യനേത്ത് ( പ്രവാസിയുടെ അഭിനന്ദനം ) , കെ.പി.സേവ്യര്‍ ( വെളിപാടുകള്‍ ) , രേഖാ രാജ് ( മരണമില്ലാത്ത മോഹങ്ങള്‍ ) ഡോ. പി.ഹരികുമാര്‍ ( പ്രവാസം ) എന്നിവരാണ് വേദിയിൽ കവിതകള്‍ അവതരിപ്പിച്ചത്.
കവിതകളെ വിലയിരുത്തി സംസാരിച്ച ഈ .വി. രാമകൃഷ്ണന്‍ സൂക്ഷ്മമായ പദ സംയോജനം നമ്മുടെ കവികളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തൂമെന്ന് അഭിപ്രായപ്പെട്ടു . ഡോ.പി. ഹരികുമാറും കെ. രാജനും മോഡറേറ്റര്‍മാരായ പൊതു ചര്‍ച്ചയില്‍ പ്രതിനിധികളുടെ വലിയ പങ്കാളിത്തം ഉണ്ടായി. കേരളീയ സമാജം ഡോംബിവലി കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സി.കെ. രമേഷ് നന്ദി പറഞ്ഞു .

ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ
മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here