തീവണ്ടി – പുകമറയില്ലാത്ത വിനോദ ചിത്രം Movie Review

യുവ നടന്മാരിൽ ടോവിനോ തോമസ് എന്ന നടനിൽ പ്രേക്ഷകർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് പ്രദർശനം തുടരുന്ന മുംബൈയിലെ തീയേറ്ററുകളിലെ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം.

0
തീവണ്ടി എന്ന ടോവിനോ തോമസിന്റെ പുതിയ ചിത്രം കണ്ടിറങ്ങിയപ്പോൾ എൺപതുകളിലെ യുവത്വമാണ് ഓർമ്മ വന്നത്. പുകവലി ഒരു ഫാഷൻ ആയും സ്റ്റൈൽ ആയും കൊണ്ട് നടന്നിരുന്ന കോളേജ് വിദ്യാർത്ഥികളുടെ കാലമായിരുന്നു എൺപതുകൾ . എന്നാൽ കൃത്യമായ ബോധവത്കരണത്തിലൂടെ ഒരു പരിധി വരെ പലർക്കും പടിയിറക്കാൻ കഴിഞ്ഞ ദുശ്ശീലമാണ് പുകവലി. എന്നാൽ ഫാമിലി പ്ലാനിംഗ്, പുകവലി എന്നിവക്ക് ജനങ്ങൾ നൽകിയ തിരിച്ചറിവ് ഇനിയും ലഭിക്കാത്തൊരു മേഖലയാണ് മദ്യപാനമെന്ന് പറയാം. നിരോധിക്കും തോറും കുടിക്കാനുള്ള ആസക്തി കൂടി കൂടി വരുന്ന പ്രതിഭാസമായി മാറിയിരിക്കയാണ് വൈകീട്ടത്തെ ഈ പരിപാടി.
പേരിനോട് നീതിപുലർത്തിക്കൊണ്ട് വൈകിയെത്തിയ തീവണ്ടി ഏറെ പ്രതീക്ഷകളോടെ തന്നെയാണ് കണ്ടത്. സിനിമയുടെ പേരിനോടും ഗാനത്തോടും നീതി പുലർത്തി കൊണ്ട് മുഴുവൻ സമയവും ‘പുക’ വിടുന്ന ടോവിനോ അവതരിപ്പിക്കുന്ന ബിനീഷിന്റെ കഥയാണ് തീവണ്ടി. ചിത്രത്തിന്റെ ആദ്യ പകുതി നർമ്മങ്ങൾ കോർത്തിണക്കി വിരസമാകാതെ കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞുവെന്ന് പറയാം. ഇടയ്ക്കിടെ തീയേറ്ററിൽ ഉയരുന്ന പൊട്ടിച്ചിരികൾ ഇടവേള വരെ അലയടിച്ചിരുന്നു.

ഇടവേളക്ക് ശേഷമാണ് തീവണ്ടിയുടെ യഥാർത്ഥ റൂട്ട് ഏതാണെന്ന് തിരിച്ചറിന്നത്. ഒരു തമാശ പടത്തിന്റെ പാതയിൽനിന്നും വ്യതിചലിക്കാതെ തന്നെ വ്യത്യസ്തമായതും ഗൗരവം നിറഞ്ഞതുമായ ക്ലൈമാക്സ് ഒരുക്കാൻ സംവിധാകന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്

ടോവിനോ തോമസിന്റെ റോൾ പതിവു പോലെ ഗംഭീരമാക്കാൻ നടന് കഴിഞ്ഞുവെന്ന് പറയാം. കോമഡി ട്രാക്കിൽ നിന്നും വ്യതിചലിച്ചു കുറച്ചു സീരിയസ് റോളിലെത്തിയ സുരാജിന്റെ പെർഫോമൻസും മികവ് പുലർത്തി. നായിക സംയുക്ത മേനോനും ഷൈജു കുറുപ്പും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തപ്പോൾ സുധീഷ് ഒരിടവേളയ്ക്ക് ശേഷം നൂതന ശൈലിയിൽ തിരിച്ചുവന്നിരിക്കയാണ് തീവണ്ടിയിലൂടെ. ഷമ്മി തിലകൻ, സുരഭി ലക്ഷ്‌മി, തുടങ്ങിയവരൊക്കെ തീയേറ്ററിൽ ചിരിപൂരമൊരുക്കി.

 

ഇടവേളക്ക് ശേഷമാണ് തീവണ്ടിയുടെ യഥാർത്ഥ റൂട്ട് ഏതാണെന്ന് തിരിച്ചറിന്നത്. ഒരു തമാശ പടത്തിന്റെ പാതയിൽനിന്നും വ്യതിചലിക്കാതെ തന്നെ വ്യത്യസ്തമായതും ഗൗരവം നിറഞ്ഞതുമായ ക്ലൈമാക്സ് ഒരുക്കാൻ സംവിധാകന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. തുടക്കം മുതൽ ഒടുക്കം വരെ കോമഡി ലൈനിൽ തന്നെയാണ് കഥപറച്ചിൽ. ഒടുവിൽ ബിനീഷിന്റെ ജീവിതത്തിലൂടെ അതെ ലൈനിൽ തന്നെ ഒരു സന്ദേശവും നൽകുന്നുണ്ട്. സാധാരണയായി ഇത്തരം സന്ദേശങ്ങൾ പകർന്നാടാൻ ട്രാജഡിയുടെ ട്രാക്കിലൂടെ സഞ്ചരിക്കാതെ അതിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതമായ ആഖ്യായന ശൈലിയാണ് സംവിധാകൻ സ്വീകരിച്ചത്. തികച്ചുമൊരു ഫാമിലി എന്റെർറ്റൈനെർ ആയി കാണാവുന്ന നിലവാരമുള്ള കോമഡി ചിത്രമാണ് തീവണ്ടി.
യുവ നടന്മാരിൽ ടോവിനോ തോമസ് എന്ന നടനിൽ പ്രേക്ഷകർ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് പ്രദർശനം തുടരുന്ന മുംബൈയിലെ തീയേറ്ററുകളിലെ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം.
Theevandi – Malayalam Film
Director – Fellini T. P.
Cast : Tovino Thomas, Suraj Venjaranmood, Samyuktha Menon

Rating : 7/10


ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
RACE 3 – Race Away from the Movie! (Review)
വിസ്മയിപ്പിച്ചു ജയസൂര്യ (Movie Review)
SANJU (Movie Review)
ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
പിരിമുറുക്കത്തിന്റെ നീരാളി പിടുത്തവുമായി മോഹൻലാൽ ചിത്രം (NEERALI – REVIEW)

LEAVE A REPLY

Please enter your comment!
Please enter your name here