കൈവിട്ട പദവി തിരിച്ചു പിടിക്കാൻ തന്നിഷ്ടവുമായി അഭിഷേക് ബച്ചൻ

0
ഏകദേശം രണ്ടു വർഷത്തിന് ശേഷമെത്തുന്ന അഭിഷേക് ബച്ചൻ ചിത്രമെന്ന പ്രത്യേകതയാണ് മന്‍മര്‍സിയാനെ ശ്രദ്ധേയമാക്കുന്നത്. ബോളിവുഡ് പാർട്ടികളിലും സോഷ്യൽ വൃത്തങ്ങളിലും ഐശ്വര്യയ്ക്ക് അകമ്പടിയായി മാത്രം കണ്ടിരുന്ന അഭിഷേക് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വരുമ്പോൾ ആരാധകരും ത്രില്ലിലാണ്. കൈവിട്ട താര പദവി തിരിച്ചു പിടിക്കാൻ കിട്ടിയ അവസരത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് ജൂനിയർ ബച്ചനും.
ചിത്രത്തെ വ്യത്യസ്തമാക്കുന്ന കുറെ ഘടകങ്ങളുണ്ട്. അനുരാഗ് ഒരുക്കുന്ന ആദ്യ പ്രണയകഥയാകും എന്നിഷ്ടം എന്ന അർഥം വരുന്ന മന്‍മര്‍സിയാൻ. അഭിഷേകും അനുരാഗും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ബോളിവുഡ് നൽകിവരുന്നത്.
അഭിഷേക് ബച്ചൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിലെ ”ധരിയാ” എന്നു തുടങ്ങുന്ന പ്രണയഗാനം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. ഹൗസ്‌ ഫുൾ 3യ്‌ക്ക് ശേഷം അഭിഷേക് ബോളിവുഡിൽ ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു, വിക്കി കൗശൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അമ്മി വിർകും ഷാഹിദ് മല്യയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ നല്‍കിയിരിക്കുന്നത് ഷെല്ലിയാണ്. അമിത് ത്രിവേദി സംഗീതം പകര്‍ന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ സാമൂഹ്യ പശ്ചാത്തലത്തിലൊരുങ്ങുന്ന മൻമർസിയാൻ സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപാണ്. ഫാന്‍റ൦ ഫിലിംസാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.

 


ബോളിവുഡ് ഫാഷൻ ഡിസൈനർ നിഖിൽ തമ്പിയുടെ ഒഴിവുകാല വസതി #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo

LEAVE A REPLY

Please enter your comment!
Please enter your name here