കേരളത്തിലെ യുവജനോത്സവങ്ങൾ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി; സൂര്യ കൃഷ്ണമൂർത്തിയുടെ അപേക്ഷ കൂടി പരിഗണിച്ചാണ് തീരുമാനം.

ആഡംബരങ്ങൾ ഒഴിവാക്കി മേളകൾ നടത്തുവാൻ അനുവദിക്കണമെന്ന നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളോടാണ് അനുകൂലമായ നടപടി കൈക്കൊണ്ടിരിക്കുന്നത്

0
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികളെല്ലാം ഒരു വർഷത്തേക്ക് നിർത്തി വയ്ക്കുവാൻ തീരുമാനിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം, യുവജനോത്സവങ്ങൾ എന്നിവയാണ് ഒഴിവാക്കാനായി പൊതു ഭരണ വകുപ്പ് ഉത്തരവിട്ടത്. ആഘോഷങ്ങൾക്ക് വേണ്ടി നീക്കി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ മേളകൾക്കും വിലക്ക് ബാധകമാണെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

നിരവധി കലാകാരന്മാരുടെ ജീവിതത്തിലും പ്രളയം നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മേളകൾ അവർക്കൊരു പ്രചോദനമായിരിക്കുമെന്നും സൂര്യ കൃഷ്ണമൂർത്തി

ആഡംബരങ്ങൾ ഒഴിവാക്കി മേളകൾ നടത്തുവാൻ അനുവദിക്കണമെന്ന സൂര്യ കൃഷ്ണമൂർത്തിയുടെ നിർദ്ദേശവും സർക്കാർ പരിഗണനയിൽ എടുത്തിരിക്കയാണ്. നിരവധി കലാകാരന്മാരുടെ ജീവിതത്തിലും പ്രളയം നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മേളകൾ അവർക്കൊരു പ്രചോദനമായിരിക്കുമെന്നും മുൻ കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണ മൂർത്തി അഭിപ്രായപ്പെട്ടിരുന്നു. പാഴ്ച്ചെലവുകൾ ഒഴിവാക്കി അവരവരുടെ ഫണ്ടിൽ നിന്നും പണമെടുത്തു നടത്തുന്ന ഇത്തരം മേളകൾ നിരവധി പ്രതിഭകൾക്ക് അനുഗ്രഹമായിരിക്കുമെന്നും സൂര്യയുടെ സ്ഥാപകനായ നടരാജ കൃഷ്ണമൂർത്തി പറഞ്ഞിരുന്നു.
സൂര്യ കൃഷ്ണമൂർത്തിയുടെ നിർദ്ദേശങ്ങൾക്ക് അനുകൂലമായ പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. യുവജനോത്സവങ്ങൾ ചെലവ് കുറച്ചു നടത്തുവാനുള്ള സർക്കാർ തീരുമാനം സൂര്യകൃഷ്ണമൂർത്തിയെ മുഖ്യമന്ത്രി നേരിട്ട് അറിയിക്കുകയായിരുന്നു. അമേരിക്കയിൽ നിന്ന് ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യ കൃഷ്ണമൂർത്തിക്ക് സന്ദേശമയക്കുകയും തുടർന്ന് ഫോണിലൂടെ സർക്കാർ തീരുമാനം അറിയിക്കുകയും ചെയ്തത്.

രാജ്യത്തിൻറെ സാംസ്‌കാരികരാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’ ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

LEAVE A REPLY

Please enter your comment!
Please enter your name here