ഇപ്റ്റയുടെ മുഖാമുഖത്തിൽ ഡോ വൈശാഖൻ തമ്പി

  ശാസ്ത്രകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ വേണുഗോപാൽ മുഖാമുഖത്തിന്റെ അവതാരകനായിരിക്കും

  0
  മുഖാമുഖവുമായി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം വീണ്ടുമെത്തുന്നു. ഇത്തവണ പ്രശസ്ത ശാസ്ത്രജ്ഞനായ *ഡോ വൈശാഖൻ തമ്പി* യാണ് മുഖാമുഖത്തിലെത്തുന്നത്. ‘സാമാന്യബോധവും ശാസ്ത്രവും’ എന്ന വിഷയത്തിലാണ് കേരളത്തിന്റെ പ്രിയ ശാസ്ത്രകാരൻ കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തം നേരിട്ട കേരളത്തിന്റെ പ്രളയകെടുതിയുടെ കാരണങ്ങളും മുൻകരുതലുകളും മുഖാമുഖത്തിൽ പരാമർശിക്കപ്പെടും.
  ശാസ്ത്രകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ വേണുഗോപാൽ മുഖാമുഖത്തിന്റെ അവതാരകനായിരിക്കും.
  നിരവധി ദേശീയ അന്തർദ്ദേശീയ ശാസ്ത്ര സെമിനാറുകളിലും കോൺഫറൻസുകളിലും നിറസാന്നിദ്ധ്യമായ വൈശാഖൻ തമ്പി കുട്ടികളിൽ ശാസ്ത്രബോധം വളർത്തേണ്ട ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളുമായും സംവദിക്കും. ശാസ്ത്രകുതുകികളായ നിരവധി കുട്ടികൾ രക്ഷിതാക്കളോടൊപ്പം മുഖാമുഖത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
  പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക അഹാന: +91 79773 16210
   Date:  Saturday – 15 September, 2018 –  4 pm to 6 pm
  Venue : 102 Prime Corner, Sector 50E, Seawood, Navi Mumbai

  LEAVE A REPLY

  Please enter your comment!
  Please enter your name here