ഗണേശോത്സവത്തിനായി മഹാ നഗരമൊരുങ്ങി.

സ്വാതന്ത്രത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമായ സാര്‍വ്വജനിക് ഗണേശോത്സവത്തിന് 126 വയസ്സ് പൂർത്തിയാക്കുകയാണ്.

0
വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കിലാണ് മഹാരാഷ്ട്രയിലെ വിശ്വാസികള്‍. നഗരത്തിലെങ്കിലും ഗണേശ സ്തുതികൾ മുഴങ്ങി തുടങ്ങി. വീടുകൾ വൃത്തിയാക്കിയും പരിസരങ്ങൾ ശുചിയാക്കിയും തങ്ങളുടെ ഇഷ്ടദൈവത്തെ വരവേൽക്കാനുള്ള തിരക്കിലാണ് നഗരവാസികൾ.  അതേസമയം, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയില്‍ ഗണേശോത്സവം ആഘോഷിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഗണേശോത്സവത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളിലും മാര്‍ക്കറ്റുകളിലും പുഷ്പ വില്‍പ്പനയും സജീവമായി. പൂക്കളുടെ പ്രധാന മാർക്കറ്റുകൾ ദാദർ, മാട്ടുംഗ, കല്യാൺ തുടങ്ങിയ സ്ഥലങ്ങളാണ്. ഇവിടെ നിന്നെല്ലാം മൊത്തമായി വാങ്ങിയാണ് ചില്ലറ വിൽപ്പനക്കാർ വിവിധ പ്രദേശങ്ങളിലായി കച്ചവടം നടത്തുന്നത്. വിശ്വാസത്തോടെ വാങ്ങുന്ന ഇത്തരം വസ്തുക്കൾക്ക് അധികമാരും വിലപേശാറില്ല എന്ന കാരണത്തെ പരമാവുധി ചൂഷണം ചെയ്തും ചില കച്ചവടക്കാർ അവസരം മുതലാക്കാറുണ്ട്.

ഗണപതി എല്ലാവരുടെയും ദൈവമാണെന്നും ഗണേശോത്സവം എല്ലാവരുടെയും ആഘോഷമാണെന്നും പ്രഖ്യാപിച്ചായിരുന്നു ലോകമാന്യ ബാലഗംഗാതര തിലകന്‍ മഹാരാഷ്ട്രയിലെ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന ഗണേശപൂജയെ സാമൂഹിക മുന്നേറ്റമായി മാറ്റിയത്.

അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക് കൂടാതെ തെർമോക്കോൾ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്നതിനാല്‍ അവ ഉപേക്ഷിച്ച് പകരം കളിമണ്ണു പോലെ പ്രകൃതിയോട് ചേര്‍ന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ ഗണേശോത്സവം നടത്തുന്നതിന് നഗരത്തിലെ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയിരുന്നു. ഗണേശോത്സവത്തോടനുബന്ധിച്ച് പ്രത്യേക പലഹാരങ്ങളും നഗരത്തിലെ കടകളില്‍ ഇടം നേടിയിട്ടുണ്ട്.
സ്വാതന്ത്രത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സവമായ സാര്‍വ്വജനിക് ഗണേശോത്സവത്തിന് 126 വയസ്സ് പൂർത്തിയാക്കുകയാണ്. മഹാരാഷ്ട്രയുടെ ആത്മീയാഘോഷമായ ഗണപതി പൂജയെ സാമാജികോത്സവമാക്കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ ജനകീയ ഐക്യം പടുത്തുയര്‍ത്തിയതിന്റെ മുന്നേറ്റമായിരുന്നു സാര്‍വ്വജനിക്ക് ഗണേശോത്സവം. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയ്‌ക്കെതിരെ പിന്നീടിത് നിശബ്ദ പ്രചരണോത്സവമായി വളരുകയും ചെയ്തു. ഗണപതി എല്ലാവരുടെയും ദൈവമാണെന്നും ഗണേശോത്സവം എല്ലാവരുടെയും ആഘോഷമാണെന്നും പ്രഖ്യാപിച്ചായിരുന്നു ലോകമാന്യ ബാലഗംഗാതര തിലകന്‍ മഹാരാഷ്ട്രയിലെ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന ഗണേശപൂജയെ സാമൂഹിക മുന്നേറ്റമായി മാറ്റിയത്. ഇന്ന് ദേശീയതയുടെ ആഘോഷങ്ങളിലൊന്നായി രാജ്യമെങ്ങും ഗണേശോത്സവം മാറുകയും ചെയ്തു

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here