ലോക സമാധാനത്തിനായി ആടിയും പാടിയും ഒരു പറ്റം കലാകാരന്മാർ

ജന്മാഷ്ടമിയോടനുബന്ധിച്ചു ചെമ്പൂർ ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

0
പത്തു വർഷം മുൻപ് രണ്ടോ മൂന്നോ പേർ ചേർന്ന് തുടക്കമിട്ട ഹരി ഭജൻ സമാജ് ഇന്ന് ദക്ഷണേന്ത്യയിലെ എഴുപതോളം കലാകാരന്മാരുടെ വലിയ കൂട്ടായ്മയാണ്. വിവിധ പ്രദേശങ്ങളിൽ വസിക്കുന്ന ഇവരെല്ലാം ഒത്തു കൂടുന്നത് ഇത്തരം കലാ പരിപാടികളിലാണ്.
ലോകത്തു സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന് സന്ദേശം പകർന്ന കലാരൂപങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നത്. പ്രളയക്കെടുതിയിൽ നിന്നും മോക്ഷം ലഭിച്ചു നവ കേരളം കെട്ടിപ്പടുക്കാനുള്ള ആശംസകളും പ്രാർഥനകളുമായി ലോകാ സമസ്താ സുഖിനോഭവന്തു എന്ന സന്ദേശവും വേദിയിൽ പകർന്നാടി.
കലാകാരന്മാർക്ക് പരിശീലനം നൽകുന്നതും വ്യത്യസ്തമായ രീതിയിലാണ്. മലയാളികളും തമിഴരുമാണ് സംഘത്തിലെ കലാകാരന്മാർ. ഇവരുടെ ഗുരു മഹാരാഷ്ട്രീയനും. പലയിടങ്ങളിലായി പലപ്പോഴായി ലഭിച്ച പരിശീലനത്തിലൂടെ വിവിധ പ്രായക്കാരായ പുരുഷൻമാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ആട്ടവും പാട്ടുമെല്ലാം വേദിയിൽ പകർന്നാടുമ്പോൾ നമ്മൾ എന്ന വികാരമാണ് ഇവരെയെല്ലാം നയിക്കുന്നത്.
മലയാളികളും തമിഴന്മാരുമാണ് സംഘത്തിലെ ഭൂരിഭാഗം വരുന്ന അംഗങ്ങളും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി കേരളത്തിലടക്കം നിരവധി സ്റ്റേജുകളാണ് ഹരി ഭജൻ മണ്ഡൽ പിന്നിട്ടതെന്നാണ് അഡ്വൈസർ രമേശ് അയ്യർ പറയുന്നത്.
ജന്മാഷ്ടമിയോടനുബന്ധിച്ചു ചെമ്പൂർ ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

Watch highlights in


on Sunday @ 7.30 am in KAIRALI TV


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here