ബിഷപ്പിനെതിരായ ജനരോഷ സമരത്തിന് പിന്തുണയുമായി മുംബൈ വ്യവസായി

1
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു ദിവസമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈ വ്യവസായി സുകുമാര പണിക്കർ കൊച്ചിയിലെ സമരപ്പന്തലിലെത്തിയത്. സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾ എല്ലാ തുറകളിലും നടക്കുന്നുണ്ടെന്നും  ഇത്തരം പ്രതിഷേധങ്ങളിലൂടെ സമൂഹത്തെ കാർന്നു തിന്നുന്ന ദുരവസ്ഥയെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും  സുകുമാര പണിക്കർ പറഞ്ഞു.
മഹാരാഷ്ട്രയിലെ കരിമ്പിൻ മേഖലക്ക് പുത്തൻ ഉണർവ് നൽകിയ മലയാളിയാണ് സുകുമാര പണിക്കർ. അത് വരെ അവശിഷ്ടമായി നശിപ്പിച്ചു കളഞ്ഞിരുന്ന കരിമ്പിൻ ചണ്ടിയിൽ നിന്നും എത്തനോൾ എന്ന അസംസ്കൃത വസ്തു ഉൽപ്പാദിപ്പിച്ചു വലിയ തോതിൽ വിപണി കണ്ടെത്തുകയായിരുന്നു പണിക്കർ.
കിസാൻ സഭ നടത്തിയ കർഷക സമരത്തിലും അവരോടൊപ്പം നടന്നാണ് സുകുമാര പണിക്കർ സമരത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചത്.
ശ്രീകൃഷ്ണ കോളേജിലെ യുവജന ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ മുൻ നിര പ്രവർത്തനങ്ങളിലൂടെ പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സുകുമാരൻ പതിനേഴാമത്തെ വയസ്സിലാണ് ഉപരിപഠനത്തിനായി മുംബൈയിൽ എത്തുന്നത്.
പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് സുകുമാര പണിക്കർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.

 

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

1 COMMENT

  1. Kerala police is doing their duty. If Bishop is guilty, the police will give a charge sheet. Let the police do their job and the public should not fight aganist the kerala police. Our kerala CM never ever support any wrong people , I personally feel ,public shud keep silent some time ,now and wait for police to investigation , The VVIP will only show their presence for only one day in samara Panthal for publicity. They will not come after that. So it’s better we give time to the police to do their job this and not tarnish anyone’s image. With out propper police Report

LEAVE A REPLY

Please enter your comment!
Please enter your name here