ഇന്ത്യൻ സിനിമയിൽ ഡിജിറ്റൽ ആധിപത്യത്തിന് വഴിയൊരുക്കി യന്തിരന്റെ രണ്ടാം ഭാഗം

0
ആദ്യ ഭാഗത്തിന്റെ ഗംഭീരമായ വിജയത്തിന് ശേഷം യന്തിരന്റെ രണ്ടാം ഭാഗമെത്തുമ്പോൾ പ്രതീക്ഷകൾ കൂടുമെന്നത് സ്വാഭാവികം. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരുവാൻ വേണ്ട എല്ലാ ചേരുവകളും ഒരുക്കുന്ന പണിപ്പുരയിലാണ് ശങ്കറും അണിയറ പ്രവർത്തകരും. ഒരു പക്ഷെ യന്തിരൻ 2.0 നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ആദ്യ ഭാഗത്തേക്കാൾ ഒരു പിടി മുന്നിലേക്ക് ചിത്രത്തെ നയിക്കുക എന്ന വലിയ കടമ്പ തന്നെയാണ്.

ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ഗ്രാഫിക്സ് ആധിപത്യത്തോടെയാണ് ഏഷ്യയിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ടീസറിന്റെ പ്രധാന ആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നുവെന്നതും രജനികാന്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കയാണ്. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം മറ്റൊരു ആകർഷണമാണ്. മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നുവെന്ന പ്രത്യേകതയും യന്ത്രനുണ്ട്. എന്നാൽ ഒരു സാധാരണ രജനികാന്ത് ചിത്രത്തിൽ നിന്നും വ്യത്യസ്തമായി നായകനെക്കാൾ സിനിമയിൽ ഉടനീളം ആധിപത്യം പുലർത്തുക ചിത്രത്തിലെ വിഷ്വൽ ഗ്രാഫിക്സുകളുടെ ഏകോപനം തന്നെയാകും. സങ്കല്പങ്ങളുടെ സാക്ഷാത്ക്കരമാണ് യന്തിരൻ 2.0

 

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 500 കോടി മുടക്കിലെത്തുന്ന യന്തിരന്റെ രണ്ടാം ഭാഗം ലോകമൊട്ടാകെ തമിഴിലും തെലുഗിലും ഹിന്ദിയിലുമായി 10,000 സ്ക്രീനുകളിൽ റിലീസിനെത്തും.
രജനി നായകനാകുന്ന യന്തിരൻ 2വിൽ ബോളിവുഡ് താരം അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ. യന്തിരനിൽ ഐശ്വര്യ ബച്ചൻ ആയിരുന്നു നായികയെങ്കിൽ രണ്ടാം ഭാഗത്തിൽ ആമി ജാക്സൺ ആണ് നായിക.
ദുബൈയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം ചലച്ചിത്ര ലോകത്തെ പ്രമുഖരും പങ്കെടുത്തു.


മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here