മനുഷ്യന്റെ ദൗർബല്യങ്ങളാണ് ശാസ്ത്രത്തിന്റെ ശത്രുവെന്നും അടിസ്ഥാനപരമായി മനുഷ്യൻ അന്ധവിശ്വാസിയാണെന്നും ഡോ വൈശാഖൻ തമ്പി

ഇപ്റ്റ കേരളയുടെ മുംബൈ ഘടകം സംഘടിപ്പിച്ച മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈശാഖൻ തമ്പി.

0
ശാസ്ത്രത്തിന്റെ ശത്രു മനുഷ്യന്റെ പരിണാമപരമായ ദൗർബല്യങ്ങളാണെന്ന് പ്രശസ്ത ശാസ്ത്ര പ്രചാരകൻ ഡോ വൈശാഖൻ തമ്പി അഭിപ്രായപ്പെട്ടു.
അടിസ്ഥാനപരമായി അന്ധവിശ്വാസിയായ മനുഷ്യൻ കിട്ടാത്ത ഉത്തരങ്ങൾക്കൊടുവിൽ ദൈവമെന്ന വിരാമം കൊണ്ട് വന്ന് അന്വേഷണങ്ങൾ നിർത്തുന്നവെന്ന് ശാസ്ത്രഞ്ജൻ കൂടിയായ വൈശാഖൻ തമ്പി പറഞ്ഞു.
ശാസ്ത്രം തുറന്നു വെയ്ക്കുന്നത് ചോദ്യം ചെയ്യാനുള്ള സാധ്യതകളെയാണ് പരിണാമപരമായ ആനുകൂല്യങ്ങളുള്ള ദൈവത്തേയും മതത്തേയും ക്രിയാത്മകമായി വെല്ലുവിളിക്കാൻ ശാസ്ത്രം സഹായിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

ക്ലാസ്സ് മുറിയിൽ യാന്ത്രികമായി പഠിപ്പിക്കുകയും ജീവിതത്തിൽ അക്കങ്ങളുടെ ഉപയോഗ സാധ്യതകളെ തമസ്ക്കരിക്കുകയും ചെയ്യുമ്പോഴാണ് ശാസ്ത്രം പരാജയപ്പെടുന്നത്

ഇപ്റ്റ കേരളയുടെ മുംബൈ ഘടകം സംഘടിപ്പിച്ച മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈശാഖൻ തമ്പി.
കണക്ക് ടീച്ചർ ക്ലാസ്സ് മുറിയിൽ യാന്ത്രികമായി പഠിപ്പിക്കുകയും ജീവിതത്തിൽ അക്കങ്ങളുടെ ഉപയോഗ സാധ്യതകളെ തമസ്ക്കരിക്കുകയും ചെയ്യുമ്പോഴാണ് ശാസ്ത്രം പരാജയപ്പെടുകയും അപ്രസക്തമാവുകയും ചെയ്യുന്നതെന്നു വൈശാഖൻ തമ്പി കുട്ടികളും രക്ഷിതാക്കളുമായി നടത്തിയ സംവാദത്തിൽ അഭിപ്രായപ്പെട്ടു.

ശാസ്ത്രം ഒരന്വേഷണമാണെന്നും ശാസ്ത്രത്തിന് പ്രത്യേക വക്താക്കളില്ലെന്നും വൈശാഖൻ തമ്പി

ശാസ്ത്രം ഒരന്വേഷണമാണ്. എല്ലാവർക്കും കയറിവരാൻ കഴിയുന്ന തുറന്ന പുസ്തകമെന്ന് മാത്രമല്ല ശാസ്ത്രത്തിന് പ്രത്യേക വക്താക്കളൊന്നുമില്ല മറിച്ച് അന്വേഷണങ്ങളിലൂടെ ക്രമപരമായ പരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോവുമെന്ന് വൈശാഖൻ തമ്പി പറഞ്ഞു.
സാമാന്യബോധവും ശാസ്ത്രവും എന്ന വിഷയത്തിലാണ് കേരളത്തിന്റെ പ്രിയ ശാസ്ത്രകാരൻ കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചത്.
നിരവധി ദേശീയ അന്തർദ്ദേശീയ ശാസ്ത്ര സെമിനാറുകളിലും കോൺഫറൻസുകളിലും നിറസാന്നിദ്ധ്യമായ വൈശാഖൻ തമ്പി കുട്ടികളിൽ ശാസ്ത്രബോധം വളർത്തേണ്ട ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളുമായും സംസാരിച്ചു. ശാസ്ത്രകുതുകികളായ നിരവധി കുട്ടികളും രക്ഷിതാക്കളും മുഖാമുഖത്തിൽ പങ്കെടുത്തു.
ഡോ എ വേണുഗോപാൽ അവതാരകനായ മുഖാമുഖത്തിന് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം പ്രസിഡണ്ട് ജി വിശ്വനാഥൻ നന്ദി പറഞ്ഞു


മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

മയിൽപ്പീലി വിജയകിരീടവുമായി ശ്യാംലാൽ
മുംബൈ, പുണെ,നാസിക്, ഗുജറാത്ത് ഗായകർക്കായി ഗോൾഡൻ വോയ്‌സ് സീസൺ 2 ഒരുങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here