കുട്ടനാടൻ ഭംഗിയുമായൊരു കുടുംബ ചിത്രം – Movie Review

പ്രളയത്തിന് തൊട്ടുമുമ്പുള്ള ആ മനോഹരമായ കുട്ടനാടിനെ കാണാനുള്ള അവസരം കൂടിയാണ് ഈ സിനിമ

0
മലയാളികൾക്ക് വളരെ പരിചിതമായ ഒരു കഥാ പശ്ചാത്തലമാണ് നമ്മുടെ സ്വന്തം കുട്ടനാട്. കുട്ടനാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രത്തിൽ പാടവും കായലും വള്ളംകളിയുമെല്ലാം കാണുമ്പോൾ ഒരു പക്ഷെ ഓരോ മലയാളിയുടെയും നെഞ്ചു പിടയും. പ്രളയമെടുത്തു പോയ കുട്ടനാടിന്റെ ഗ്രാമ ഭംഗി മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മഹാപ്രളയത്തില്‍ സര്‍വ്വം നശിച്ച ഒരു നാടാണ് കുട്ടനാട്. പ്രളയത്തിന് തൊട്ടുമുമ്പുള്ള ആ മനോഹരമായ കുട്ടനാടിനെ കാണാനുള്ള അവസരം കൂടിയാണ് ഈ സിനിമ. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടന്‍ ഭംഗിയെ ചാരുത ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു.
സകുടുംബം കാണാവുന്ന ഒരു ഫാമിലി ത്രില്ലർ ആയാണ് ഇക്കുറി മെഗാ സ്റ്റാർ മമ്മൂട്ടി വന്നിരിക്കുന്നത്. പലപ്പോഴും റിലീസിന് മുൻപേ മമ്മൂട്ടി ചിത്രങ്ങളെ പ്രവചിക്കാനാവില്ല.  കോമഡിയും, ത്രില്ലറും ആക്ഷൻ ചിത്രങ്ങളുമായി വൈവിധ്യമുള്ള കഥാ സന്ദർഭങ്ങളുമായാണ് മെഗാ സ്റ്റാർ എത്തുക. അത് കൊണ്ട് തന്നെ ആദ്യ ദിവസങ്ങളിൽ മുൻ ധാരണയോടെ നമുക്കൊരു മമ്മൂട്ടി ചിത്രം കാണാനാകില്ല.

സേതു സംവിധാനം ചെയ്തോരുക്കുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രവും പ്രേക്ഷകന്റെ മുന്‍‌ധാരണകൾ തിരുത്തുന്നതാണ്. മുഴുനീള തമാശകളുമായി,  വൈകാരിക മുഹൂർത്തങ്ങൾ ഇഴ ചേർത്ത,  നാട്ടിന്‍‌പുറത്തിന്‍റെ നിറക്കാഴ്ചകളുള്ള സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്.  സേതുവിന്റെ ആദ്യ സംരംഭം കൊള്ളാം. ഒരു പക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ കഴിവുള്ള നവ സംവിധായകർക്ക് അവസരങ്ങൾ നൽകിയ സൂപ്പർ താരമെന്ന ക്രെഡിറ്റ് മമ്മൂട്ടി ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണ് സേതു കുട്ടനാടന്‍ ബ്ലോഗിൽ പരീക്ഷിച്ചിരിക്കുന്നത്. അനായാസമായി പ്രേക്ഷകരിലേക്ക്  കഥാ  സന്ദർഭങ്ങൾ പകർന്നാടാൻ തിരക്കഥാകൃത്ത് കൂടിയായ സേതുവിന് കഴിഞ്ഞിട്ടുണ്ട്.
 
മുംബൈയിൽ താനെ, കുർള, ഗോരേഗാവ്, കല്യാൺ, ഡോംബിവ്‌ലി, ഖാർഘർ, അംബർനാഥ് , വസായ്, നെരൂൾ, കാമോത്തേ, ബോറിവ്‌ലി, പൻവേൽ, സാകിനാക്ക തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here