സന്തുഷ്ടമായ കുടുംബ ജീവിതത്തിന് പരസ്പര വിട്ടുവീഴ്ച അനിവാര്യമെന്ന് എൽ ഐ സി ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂരിൽ സംഘടിപ്പിച്ച വിവാഹാർഥി മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു എൽ ഐ സി ഓഫ് ഇന്ത്യ ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ

0
കുടുംബ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ട് പോകുന്നതിന് പരസ്പരമുള്ള വിട്ടുവീഴ്ചകൾ അനിവാര്യമാണെന്നും ദാമ്പത്യ ബന്ധങ്ങൾ വിജയകരമാകാൻ ദമ്പതികൾ വികാരവിചാരങ്ങൾ ദയാപൂർവം അന്യോന്യം തുറന്നു പങ്കുവെക്കാൻ പഠിക്കണമെന്നും എൽ ഐ സി ഓഫ് ഇന്ത്യ ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ പറഞ്ഞു. ശ്രീനാരായണ മന്ദിര സമിതി ചെമ്പൂരിൽ സംഘടിപ്പിച്ച വിവാഹാർഥി മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയ്ക്കു പുറമെ ഹൈദരാബാദ്, വഡോദര, ഹൈദരാബാദ്, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ ഉണ്ടായിരുന്നതായി മേളയുടെ കോ-ഓർഡിനേറ്റർ ഓ കെ പ്രസാദ് പറഞ്ഞു.
സമിതി ചെയർമാൻ എം ഐ ദാമോദരൻ മേളയിൽ പങ്കെടുത്ത യുവതീയുവാക്കളെ അനുമോദിച്ചു സംസാരിച്ചു. വിവാഹാർഥി മേള കൂടാതെ സമിതിയുടെ മാര്യേജ് ബ്യുറോ വഴിയും നിരവധി വിവാഹങ്ങൾ നടക്കുന്നതായി സമിതി ജനറൽ സെക്രട്ടറി സലിം കുമാർ പറഞ്ഞു.
ജാതകം ഒത്തു നോക്കുന്നതിനും ബന്ധം യോജിച്ചവർക്ക് പരസ്പരം പരിചയപ്പെടുവാനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പി പൃഥ്വിരാജ്, മായാ സഹജൻ, സുനിൽ സുകുമാരൻ, പി ജി ശശാങ്കൻ, കെ കെ ശ്രീധരൻ, എൻ ബാബുചന്രൻ, വി വി ഭാസ്കരൻ, മനു മോഹൻ, പി എ ചന്ദ്രശേഖരൻ, പങ്കജാക്ഷൻ തുടങ്ങി നിരവധി പേർ മേളയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.

SNMS യുവ ക്രിക്കറ്റ് ലീഗിന് മികച്ച തുടക്കം
ശ്രീനാരായണ മന്ദിര സമിതിയുടെ 23-മത് ഗുരുസെന്റ്റിന് കാമോത്തേയിൽ തുടക്കമായി
മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ യുവ സംഗമം നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here