മണിപ്പാട്ടുകളുടെ മാസ്മരികതയുമായി ചാലക്കുടിക്കാരൻ ചങ്ങാതി

കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് സംവിധായകൻ വിനയൻ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി

0
അനശ്വര കലാകാരൻ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് സംവിധായകൻ വിനയൻ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രം സെപ്റ്റംബര്‍ അവസാനത്തോടെ തിയേറ്ററുകളിലെത്തും. മിനിസ്‌ക്രീനിലൂടെ സുപരിചിതനായ രാജാമണിയാണ് ചിത്രത്തിലെ നായകന്‍. കലാഭവനിൽ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. പിന്നീട് മണി സിനിമയിലൂടെ പ്രശസ്തനായിട്ടും ഈ ഓട്ടോ റിക്ഷ  കൈവിട്ടില്ല. ഇതേ പേര് തന്നെയാണ് വിനയൻ മണിയുടെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുന്ന സിനിമയ്ക്കും നല്‍കുന്നത്. വിനയന്റെ 41മത് ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.

 

സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. മണിയുടെ രണ്ടു മാസ്റ്റർപീസ് ഗാനങ്ങളായ ആരോരുമാകാത്ത കാലത്തു ഞാനൊന്ന് ഓട്ടി  നടന്ന വണ്ടിയും ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അകാലത്തിൽ മണ്മറഞ്ഞ മണിയെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് മാസ്മരികത നിറഞ്ഞ ഈ മണിപ്പാട്ടുകളിലൂടെ. ചടുലതയുള്ള ദൃശ്യാവിഷ്‌കാരം പാട്ടുകളെ കൂടുതൽ ആകർഷകമാക്കി.

 കൈവിട്ട പദവി തിരിച്ചു പിടിക്കാൻ തന്നിഷ്ടവുമായി അഭിഷേക് ബച്ചൻ

LEAVE A REPLY

Please enter your comment!
Please enter your name here