പ്രണയ ലേഖനം എങ്ങിനെ എഴുതണം ; ഇഷ്ടങ്ങൾക്കൊരു ഇടമൊരുക്കി ഇപ്റ്റ

ഇപ്റ്റ സ്നേഹോത്സവം ഒക്ടോബർ 14 ന്

0
വെറുപ്പിന്റെ സന്ദേശങ്ങൾ പടരുന്ന കാലഘട്ടത്തിൽ സ്നേഹം പ്രതിരോധമാണെന്ന് പറയുവാനും ജാതി മതാതീതമായ മാനവികതയുടെ അടിസ്ഥാനമായ സ്നേഹത്താൽ കണ്ണി ചേർക്കപ്പെടേണ്ടതായ ജീവിതത്തെ പ്രകീർത്തിക്കുവാനുമാണ് സ്നേഹോത്സവവുമായി ഇപ്റ്റ മുന്നോട്ടു വരുന്നത് .
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വയ്ക്കപ്പെട്ട ഇപ്റ്റ സ്നേഹോത്സവം ഇനി ഒക്ടോബർ 14 ന് നടക്കും. നിരവധി പേരുടെ അഭ്യർത്ഥനയെ മാനിച്ച് പ്രേമലേഖന മത്സരത്തിന്റെ അവസാന തിയതി ഒക്ടോബർ 7 വരെ നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു.
ബേലാപ്പൂർ അർബൻ ഹട്ടിൽ ഉച്ചക്ക് 3 മണി മുതൽ സ്നേഹത്തിന്റെ ഭാവങ്ങൾ അടിസ്ഥാനമാക്കി ചിത്രരചന / ഫോട്ടോഗ്രാഫി/അടിക്കുറിപ്പെഴുതൽ/ മുദ്രാവാക്യ രചന മത്സരങ്ങൾ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 21 വയസ്സിൽ താഴെയുള്ളവർ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ നിന്നും ശേഖരിച്ച് പേരുകൾ മുൻകൂറായി കൊടുക്കേണ്ടതാണ്.
+91 77386 86944/ +91 90291 30604
പ്രേമലേഖന മത്സരത്തിൽ പങ്കെടുക്കുന്നവർ ( പ്രായപരിധിയില്ല) ഒക്ടോബർ 7 ന് മുമ്പായി 200 വാക്കുകൾക്കുള്ളിൽ പ്രണയ ലേഖനങ്ങൾ പ്രണയാക്ഷരങ്ങൾ എന്ന് കവറിന് പുറത്ത് എഴുതി സെക്രട്ടറി, 85, സയാനി റോഡ്, ലെനിൻഗ്രാഡ് ചൗക്ക്, പ്രഭാദേവി, മുംബൈ 400025 എന്ന വിലാസത്തിലാണ് മത്സരത്തിനുള്ള സൃഷ്ടികൾ ലഭിക്കേണ്ടത്. ഇമെയിൽ അയക്കുന്നവർക്കായി: iptakeralamumbai @gmail.com സബ്ജക്ട് ലൈനിൽ പ്രണയാക്ഷരങ്ങൾ എന്ന് സൂചിപ്പിക്കുക.
ആകർഷകമായ സമ്മാനങ്ങൾ പ്രണയലേഖകരെ കാത്തിരിക്കുന്നു. മുംബൈയിൽ നടക്കാനിരിക്കുന്ന പ്രമുഖമായ ആഘോഷവേളയിൽ സമ്മാനദാനവും സമ്മാനാർഹമായ പ്രണയാക്ഷരങ്ങളെ വായിക്കപ്പെടുകയും ചെയ്യും.

നവ കേരളത്തിനായി ആഗോള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഉജാല രാമചന്ദ്രൻ
ഇപ്റ്റയുടെ മുഖാമുഖത്തിൽ ഡോ വൈശാഖൻ തമ്പി

LEAVE A REPLY

Please enter your comment!
Please enter your name here