മുംബൈയിൽ മഹാകേരളീയത്തിന്റെ വേദിയിൽ മുഖ്യാതിഥിയായെത്തിയ തിലകന്റെ വാക്കുകൾ ഇന്നും പ്രസക്തം – Watch Video

നടൻ തിലകൻ അവസാനമായി പങ്കെടുത്ത മുംബൈയിലെ പൊതു ചടങ്ങിന്റെ വീഡിയോ കാണാം

0
മുംബൈ നഗരത്തിലെ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിനായും സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടും നിരവധി തവണ തിലകൻ എന്ന മഹാനടൻ എത്തിയിട്ടുണ്ട്. കേരളീയ കേന്ദ്ര സംഘടന 2010 ൽ സംഘടിപ്പിച്ച ‘മഹാകേരളീയമായിരുന്നു തിലകൻ അവസാനമായി പങ്കെടുത്ത പൊതു പരിപാടി.
ചടങ്ങിൽ മുഖ്യാതിഥിയായിയെത്തിയ തിലകൻ തനിക്കെതിരെ ഉയർന്ന ഭീഷണികളെ കുറിച്ചു പ്രസംഗത്തിൽ പ്രതിപാദിച്ചിരുന്നു.
മകനെ വിളിച്ചു വിലക്കിയിരുന്ന കാര്യവും തിലകൻ സ്വതസിദ്ധമായ ശൈലിയിൽ മഹാകേരളീയത്തിന്റെ തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ മഹാ നടന്റെ വാക്കുകളിൽ നിറഞ്ഞ രോഷം കരഘോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു സദസ്സും .
തനിക്ക് നേരിട്ട് ദുരന്തങ്ങളെ നട്ടെല്ലോടെ നേരിടാനുള്ള ചങ്കുറപ്പായിരുന്നു തിലകൻ എന്ന നടന്റെ പ്രത്യേകത. മരണം വരെ ആരുടെയും മുൻപിൽ തലകുനിക്കാതെയുള്ള പ്രകൃതമായിരുന്നു നടന വൈഭവത്തിന്റെ കരുത്തും

 


ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ മനം നൊന്ത് മുംബൈ
വിട പറഞ്ഞത് മുംബൈയിലെ മൂന്ന് ഇടതു സഹയാത്രികർ

LEAVE A REPLY

Please enter your comment!
Please enter your name here