‘പൗരുഷത്തെ പഞ്ഞിക്കിട്ട’ ലേഡി ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് മുംബൈയിലും വൈറൽ

പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം മുംബൈ അടക്കമുള്ള നഗരങ്ങളിലെ നിരവധി പേരാണ് ഇതിനകം ഷിംന അസീസിന്റെ സെക്കന്റ് ഒപ്പീനിയൻ ഷെയർ ചെയ്തിരിക്കുന്നത്.

0

ആണത്തം എന്നത് പുരുഷന്മാരുടെ അബദ്ധ ധാരണ മാത്രമാണെന്ന രീതിയിൽ ഫെമിനിസത്തിന്റെ പ്രകടമായ പുച്ഛ രസങ്ങളെല്ലാം വാരിക്കോരി നിറച്ചാണ് ലളിതവും സാമാന്യം രസകരവുമായ ശൈലിയിൽ ഡോ ഷിംന അസീസ് തന്റെ ഫേസ്ബുക് പോസ്റ്റിനെ ആഘോഷമാക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ധാരണകൾ സ്ത്രീകൾക്കും ആപ്പ്ളിക്കബിൾ ആണെന്ന ചിന്തയെ ഷിംന മനഃപൂർവം അവഗണിച്ചത് ഫെമിനിസത്തിന്റെ പ്രകടമായ സ്വഭാവമായി ചിലർ പ്രതികരണത്തിലൂടെ പരാതിപ്പെടുന്നുണ്ട്. പുരുഷന്മാരെ വശംവദരാക്കുന്നതിനും കാര്യപ്രാപ്തികൾക്കുമായി ശരീര സാന്ദര്യം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളും അനുപാതത്തിൽ വലിയ കുറവൊന്നുമല്ലല്ലോയെന്ന് ചോദിക്കുന്നവരും കുറവല്ല. അത് കൊണ്ട് തന്നെ പുരുഷ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന രീതിയിലുള്ള ലേഡി ഡോക്ടറുടെ പൊളിച്ചടുക്കലിൽ കല്ലുകടിയുണ്ടെന്നാണ് ചില പുരുഷ കേസരികൾ കലിപ്പോടെ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം മുംബൈ അടക്കമുള്ള നഗരങ്ങളിലെ നിരവധി പേരാണ് ഇതിനകം ഷിംന അസീസിന്റെ സെക്കന്റ് ഒപ്പീനിയൻ ഷെയർ ചെയ്തിരിക്കുന്നത്.  Click below link to see more >>>

ഷിംന അസീസിന്റെ പിറന്നവർക്കും പറന്നവർക്കുമിടയിൽ എന്ന പുസ്തകം സമൂഹ മാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്കാണ് തുടക്കമിട്ടത്. ആരോഗ്യം, ശരീരം, രോഗം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ നില നിൽക്കുന്ന അന്ധവിശ്വാസങ്ങളെ ശാസ്ത്ര ചിന്തയുടെ പിൻബലത്തിൽ പിഴുതെറിയുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓർമ്മകളും, അനുഭവങ്ങളും നർമ്മവും ഇഴ ചേർത്തുള്ള ആഖ്യാനമാണ് ഡി സി ബുക്ക്സ് പുറത്തിറക്കിയ പുസ്തകത്തെ ജനപ്രിയമാക്കിയത്.


മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ. ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക.

LEAVE A REPLY

Please enter your comment!
Please enter your name here