കേരളത്തിന് കൈത്താങ്ങായി 84 ലക്ഷം രൂപയുടെ സഹായധനവുമായി വസായ് വിരാർ മേഖലയിലെ സംഘടനകൾ

0
വസായ് വിരാർ മേഖലയിൽ നിന്നുള്ള മലയാളി സംഘടനകൾ സമാഹരിച്ച 84 ലക്ഷം രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വസായ് വിരാർ നല്ലസോപ്പാറ മേഖലയിലെ സംഘടനകളാണ് സംയുക്തമായി സമാഹരിച്ച തുകയാണ് വസായ് ബസ്സീൻ കേരളസമാജം ഭാരവാഹികളായ പി വി കെ നമ്പ്യാർ, ആർ ഡി ഹരികുമാർ ,സജി പി ഡേവിഡ്, രാജേഷ് അയ്യർ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറിയത്.
ബസ്സീൻ കേരളസമാജം സമാഹരിച്ച 20 ലക്ഷം രൂപയും കേരളസമാജം വസായ് ഈസ്റ്റിന്റെ വകയായി 11 ലക്ഷം രൂപയും, വസായ് വിരാർ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ 33 ലക്ഷം രൂപയും കൂടാതെ വസായ് വിരാർ മേഖലയിലെ മറ്റു മലയാളി സംഘടനകൾ ചേർന്ന് സംഭരിച്ച തുകയടക്കം 84 ലക്ഷം രൂപ വസായ് വിരാർ മേഖലയിൽ നിന്നും കൈമാറി മാതൃകയായി. പോയ മഴക്കാലത്തു ഏറ്റവുമധികം ദുരിതമനുഭവിച്ച മേഖല കൂടിയാണ് വസായ് വിരാർ പ്രദേശങ്ങൾ.

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here