മുംബൈ മലയാളികളുടെ മുത്തശ്ശി സംഘടനക്ക് പുതിയ ഭാരവാഹികൾ

പുതിയ ഭരണകർത്താക്കളുമായി ബോംബൈ കേരളീയ സമാജം

0
ബോംബെ കേരളീയ സമാജം ഞായറാഴ്ച നടന്ന വാർഷികയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. സുരേഷ് കുമാർ മധുസൂദനൻ(പ്രസി.), എം.ജയരാമൻ (വൈ. പ്രസി.), പ്രേമരാജൻ നമ്പ്യാർ(സെക്ര.), കെ.പദ്മസുന്ദർ(ജോ. സെക്ര.), സുരേഷ് ബാബു(ട്രഷ.), പി.ഇ.ചന്ദ്രൻ, എ.ആർ.ദേവദാസ്, ടി.എ.ശശി, ഗീത ഹരിദാസ്, ഹരികുമാർ കുറുപ്പ്, ഓ.രാമചന്ദ്രൻ, വിനോദ് കുമാർ നായർ, സുരേഷ് കുമാർ ആർ.എൻ.(കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മുംബൈ മലയാളികളുടെ കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനായി ബോംബെ കേരളീയ സമാജം ചെയ്തു വരുന്ന പ്രോത്സാഹനങ്ങൾ അഭിനന്ദനീയമാണ്. അഞ്ചു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന മുംബൈ സാഹിത്യവേദി പോലുള്ള കൂട്ടായ്മകൾക്ക് സംവദിക്കാൻ വേദിയൊരുക്കുന്നതും ബോംബെ കേരളീയ സമാജമാണ്. സാഹിത്യ സര്‍ഗാസ്വാദനം മാത്രം പ്രവര്‍ത്തന ലക്ഷ്യമായ ലിഖിത ഭരണഘടനയോ അംഗത്വമോ വരിസംഖ്യയൊ ഒന്നും തന്നെയില്ലാതെ കൂട്ടായ്മയാണ് മുംബൈ സാഹിത്യവേദി. മുംബൈ മലയാളികളുടെ ആദ്യ മുഖപത്രമായ വിശാലാകേരളത്തിന്റെ പ്രസാധകരും കൂടിയായിരുന്നു ബോംബെ കേരളീയ സമാജം.
മാട്ടുംഗയിൽ സ്വന്തമായ ആസ്ഥാനമുള്ള സമാജം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാലയത്തിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ വിദഗ്ധ സേവനവും സൗജന്യ വൈദ്യ പരിശോധനയും ലഭ്യമാണ്. സമാജത്തിന്റെ ചുമതയിലുള്ള ആയുർവേദ സ്ഥാപനത്തിന്റെ പ്രവർത്തി സമയം രാവിലെ 9 മണി മുതൽ 1 മണി വരെയും വൈകീട്ട് 4.30 മണി മുതൽ രാത്രി 8.30 മണി വരെയുമാണ്.

Subscribe and Press Bell Icon for regular Mumbai update


നവ കേരളത്തിനായി ആഗോള മലയാളികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഉജാല രാമചന്ദ്രൻ
ജന്മനാടിനെ നെഞ്ചോട് ചേർത്ത് മുംബൈ മലയാളികൾ #Watch Video

LEAVE A REPLY

Please enter your comment!
Please enter your name here