ഹാട്രിക് അംഗീകാര നിറവിൽ ശ്രീനാരായണ ബാങ്ക്

ശ്രീനാരായണ മന്ദിരസമിതിയുടെ ശ്രമഫലമായി പ്രവർത്തനമാരംഭിച്ച ബാങ്കിനു ചെമ്പൂരിലെ ഹെഡ് ഓഫിസ് കൂടാതെ  മുളുണ്ട് വെസ്റ്റ് , ഭാണ്ടുപ് വെസ്റ്റ്, നെരുൾ സി. ബി.ഡി., കോപ്പർ ഖൈർണെ എന്നിവിടങ്ങളിലായി ആറ് ബ്രാഞ്ചുകളാണ് നിലവിലുള്ളത് .

0
മികച്ച പ്രവർത്തന നേട്ടത്തെ വിലയിരുത്തി മൂന്നാം തവണവും ഏറ്റവും നല്ല ബാങ്കായി ചെമ്പുർ ആസ്ഥാനമായ എസ് എൻ ജി സി ബാങ്ക് തിരഞ്ഞെടുത്തു. ബാങ്കിന് കഴിഞ്ഞ  രണ്ടു സാമ്പത്തിക വർഷവും മികച്ച പ്രവർത്തനത്തിനു 500 കോടി വരെ നിക്ഷേപമുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചത് വലിയ  നേട്ടമായിരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ശ്രീനാരായണ മന്ദിരസമിതി മുംബൈ മലയാളികൾക്കായി തുടങ്ങിവെച്ചതാണ് ശ്രീനാരായണ ഗുരു കോ.ഓപ്പറേറ്റീവ് ബാങ്ക്. ഒന്നര പതിറ്റാണ്ടു പിന്നിട്ട ബാങ്കിന് ഇന്ന് നഗരത്തിൽ 6 ബ്രാഞ്ചുകളാണ് ഉള്ളത്. രണ്ടായിരത്തി രണ്ടു ഫെബ്രുവരിയിലാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുന്നത്.

സാധാരണക്കാരന് പ്രാപ്യമായ ഇടപാടുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ ജീവിതരീതി മെച്ചപ്പെടുത്തുവാൻ ഉപകരിക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികൾക്കും തുടക്കമിട്ടു.

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആദ്യ ബാങ്കിന് മുംബൈയിലെ ചെമ്പൂരിൽ തുടക്കം കുറിക്കുമ്പോൾ ആദ്യ വർഷം തന്നെ ലാഭത്തിന്റെ മധുരം നുകരാൻ കഴിഞ്ഞുവെന്നതാണ് SNGC ബാങ്ക്ന്റെ വലിയ വിജയം.
സാധാരണക്കാരന് പ്രാപ്യമായ ഇടപാടുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ ജീവിതരീതി മെച്ചപ്പെടുത്തുവാൻ ഉപകരിക്കുന്ന തരത്തിലുള്ള വിവിധ പദ്ധതികൾക്കും തുടക്കമിട്ടു. ജനകീയമായ നിലപാടുകളാണ് SNGC ബാങ്കിന്റെ മുഖമുദ്ര.
ഉപഭോക്താക്കളുടെ മതിപ്പും വിശ്വാസവും നേടാൻ കഴിഞ്ഞുവെന്നതാണ് ശ്രീനാരായണ ഗുരു ബാങ്കിന്റെ മറ്റൊരു നേട്ടം . തിരിച്ചു നിക്ഷേപത്തിന് സുരക്ഷയും ലാഭവും നൽകി ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും വിശ്വാസം നിലനിർത്താനും ബാങ്കിന് കഴിയുന്നു.
ബാങ്കിന്റെ വളർച്ച ത്വരിതഗതിയിലാക്കാൻ എല്ലാ ഓഹരി ഉടമകളും ബാങ്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ചെയർമാന്റെ അഭിപ്രായം
നിക്ഷേപത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2 .17 ശതമാനത്തിന്റെ വര്ധനവുണ്ട്. ഓഹരി നിക്ഷേപം 5 .20 കോടിയായും ഓഹരി ഉടമകളുടെ എണ്ണം 4819 ആയും വർധിച്ചു. എല്ലാ മേഖലകളിലും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും ബാങ്കിന്റ കിട്ടാക്കടം ഗണ്യമായി കുറഞ്ഞു എന്നതും ബാങ്കിന്റെ സാമ്പത്തിക കെട്ടുറപ്പിനെ ഭദ്രമാക്കുന്നു.
ശ്രീനാരായണ മന്ദിരസമിതിയുടെ ശ്രമഫലമായി 2002ൽ പ്രവർത്തനമാരംഭിച്ച ബാങ്കിനു ചെമ്പൂരിലെ ഹെഡ് ഓഫിസ് കൂടാതെ  മുളുണ്ട് വെസ്റ്റ് , ഭാണ്ടുപ് വെസ്റ്റ്, നെരുൾ സി. ബി.ഡി., കോപ്പർ ഖൈർണെ എന്നിവിടങ്ങളിലായി ആറ് ബ്രാഞ്ചുകളാണ് നിലവിലുള്ളത് .
ശാഖയുടെ വിപുലീകരണത്തിനും മഹാരാഷ്ടയിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള പദ്ധതിക്ക് രൂപരേഖയായി. ഇതോടെ ഒരു ഷെഡ്യൂൾ ബാങ്ക് ആയി വളർത്തുവാനും ഗുരുദേവന്റെ ജന്മ സ്ഥലമായ കേരളത്തിൽ ഒരു ബ്രാഞ്ച് തുടങ്ങുവാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബാങ്ക് മാനേജ്‌മന്റ്.


അർബുദത്തിനെതിരെ ബോധവത്കരണം വ്യാപകമാക്കണമെന്ന്
ഡോ. ശൈലേഷ് ശ്രീകണ്‌ഠേ

സന്തുഷ്ടമായ കുടുംബ ജീവിതത്തിന് പരസ്പര വിട്ടുവീഴ്ച അനിവാര്യമെന്ന് എൽ ഐ സി ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ
മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ യുവ സംഗമം നടന്നു201

LEAVE A REPLY

Please enter your comment!
Please enter your name here