ഹൃദയ സ്പർശിയായ ചാലക്കുടിക്കാരൻ ചങ്ങാതി! – Movie Review

കലാഭവന്‍ മണിയെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിനയന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മറ്റൊരു മികച്ച സംഭവാനയാണ് രാജാമണി എന്ന അഭിനേതാവ്.

0
പ്രേക്ഷകർ ഏറെ നാളുകളായി ആകാംക്ഷയോടെ കാത്തിരുന്ന കലാഭവൻ മണിയുടെ ജീവിത കഥപറയുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിന്ന് ലഭിക്കുന്നത്. പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചോ അത് തന്നെയാണ് വിനയൻ എന്ന സംവിധായകൻ സിനിമയിലൂടെ നൽകിയിരിക്കുന്നതും. കലാഭവൻ മണിയുടെ ജീവിതത്തിലുണ്ടായ സകല സംഭവങ്ങളുടേയും നേർക്കാഴ്ചയാണ് ചാലക്കുടിക്കാരൻ ചങ്ങാതി മണിയുടെ ജീവിതത്തിനോട് അങ്ങേയറ്റം നീതി പുലർത്തി കൊണ്ടാണ് വിനിയൻ ഈ ചിത്രം എടുത്തിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ ഒരിക്കല്‍ പോലും സമയത്തേക്കുറിച്ച് ചിന്തിപ്പിക്കാതെ വിനയന്‍ ഒരുക്കിയിരിക്കുന്നു.
സിനിമ ഒരു മോഹമായി മനസില്‍ കൊണ്ടുനടക്കുന്ന രാജാമണി എന്ന തെങ്ങ് കയറ്റക്കാരനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജീവിതത്തിലും സിനിമയിലും ജാതി മണിയ്ക്ക് ഒരു പ്രധാന പ്രതിബന്ധമായി മാറുന്ന നിരവധി രംഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റ ആദ്യ പകുതി അവസാനിക്കുന്നത് മികച്ച നടനുളള ദേശീയ പുരസ്‌കാരം അവസാന നിമിഷം നഷ്ടമായതറിഞ്ഞ് രാജാമണി ബോധംകെട്ട് വീഴുന്നതോടെയാണ്. നടനെന്ന നിലയില്‍ മണിയുടെ വളര്‍ച്ചയും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടിക്ക് തെലുങ്കില്‍ അവസരം വാങ്ങിക്കൊടുക്കുന്നതും സുഹൃത്തുക്കളേയും നാട്ടുകാരേയും സഹായിച്ച്മുന്നോട്ട് പോകുന്ന രാജാമണിയുടെ ജീവിതത്തില്‍ മദ്യപാനം വില്ലനായി എത്തുന്നതോടെ സിനിമ ഗൗരവ സ്വഭാവത്തിലേക്ക് നീങ്ങുന്നു. സാമ്പത്തീകമായി മണി ചതിക്കപ്പെടുന്നതും വിനയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടുപോകും എന്ന് ആരോ പറഞ്ഞ വാക്കുകളെ ശരി വച്ചുകൊണ്ടാണ് മണി അവസാന ശ്വാസം വലിക്കുന്നത്.

രാജാമണിയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മണിയുടെ പല മാനറിസങ്ങളും അത് പോലെ പകർന്നാടിയ രാജാമണി, ചില രംഗങ്ങളിൽ കലാഭവൻ മണി തന്നെയാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ച വച്ചത്

കലാഭവൻ മണി എന്ന നടൻ വിട്ട് പോയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിനോടുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തിയേറ്ററുകളിലെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകാൻ സാധിക്കും. നിറഞ്ഞ കയ്യടികളോടെയാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത് കലാഭലൻ മണിയുടെ ജീവിതകഥയുടെ പ്രമേയത്തിലാണ് ചാലക്കുടിക്കാരൻ ചങ്ങാതി ഒരുങ്ങുന്നതെങ്കിലും ഇത് ഒരു ബയോ പിക് ചിത്രമല്ലെന്ന് സംവിധായകൻ വിനയൻ തന്നെ പറയുന്നുണ്ട്.മണിയുടെ ജീവിത സാഹചര്യങ്ങളും സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ഉയർച്ചയും താഴ്ച്ചയും സമൂഹത്തിൽ ചെയ്തിരുന്ന പ്രവർത്തനങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുളള ഒരു സിനിമയാണിത്. ദളിത് എന്ന വികാരത്തിന്ഡറെ പേരിൽ മാറ്റി നിർത്തപ്പെട്ട മണിയുടെ കഥയാണ് ചാലക്കുടിക്കാരൻ‌ ചങ്ങാതിയെന്ന് വിനയൻ പറഞ്ഞിരുന്നു .
പ്രധാന വേഷത്തിലെത്തുന്ന രാജാമണിയുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മണിയുടെ പല മാനറിസങ്ങളും അത് പോലെ പകർത്തിയ രാജാമണി, ചില രംഗങ്ങളിൽ കലാഭവൻ മണി തന്നെയാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഹണി റോസും തന്റെ വേഷം മികച്ചതാക്കി.. ടെക്‌നിക്കലി നോക്കുകയാണെങ്കിലും ഈ സിനിമ മികച്ച തന്നെയാണ്. കുറച്ചു കാലത്തിനു ശേഷമുള്ള മടങ്ങി വരവ് ആണെങ്കിൽ പോലും പുതിയ ടെക്നോളജികളോട് മുഖം തിരിക്കാതെ സിനിമ മികച്ച ഒരു അനുഭവമാക്കി മാറ്റാൻ വിനയന് കഴിഞ്ഞിട്ടുണ്ട്.
മാക്ട പിളര്‍ത്തി ഫെഫ്ക രൂപീകരിച്ചതും വിനയനേയും തിലകനേയും വിലക്കിയതുമെല്ലാം ഈ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. വിനയന്റെ ആത്മാശംസമുള്ള ഹരി എന്ന സംവിധായകനാണ് രാജാമണിയുടെ സിനിമ ജീവിതത്തില്‍ കൈത്താങ്ങാകുന്നത്. സുധീര്‍ കരമനയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നിറവും മിമിക്രി പശ്ചാത്തലവും മാത്രമാണ് മണിയായി സെന്തില്‍ കൃഷ്ണയെന്ന രാജാമണിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പ്രകടനമാണ് രാജാമണി കാഴ്ചവച്ചിരിക്കുന്നത്.. കലാഭവന്‍ മണിയെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിനയന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മറ്റൊരു മികച്ച സംഭവാനയാണ് രാജാമണി എന്ന അഭിനേതാവ്. രാജാമണിയുടെ അപ്പനായി എത്തിയ സിലം കുമാര്‍, സുഹൃത്തുക്കളായ വിഷ്ണു വിനയ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രകടനത്തില്‍ മികച്ചു നിന്നു. രമേശ് പിഷാരടിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ജോജു ജോര്‍ജ്ജിന്റെ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറും കോട്ടയം നസീറിന്റെ സംവിധായകനും ചിത്രത്തിലെ എടുത്തു പറയേണ്ട കഥാപാത്രങ്ങളാണ്. 2005ല്‍ പുറത്തിറങ്ങിയ അത്ഭുത ദ്വീപ്, ബോയ് ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയനിലെ മികച്ച സംവിധായകനെ പ്രേക്ഷകര്‍ക്ക് തിരികെ നല്‍കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കലാഭവന്‍ മണി എന്ന പ്രേക്ഷക വികാരത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനുകുന്ന വിധം സ്‌ക്രീനില്‍ പകര്‍ത്താന്‍ വിനയനിലെ സംവിധായകനും എഴുത്തുകാരനും സാധിച്ചിരിക്കുന്നു. താര-സംവിധായക സംഘനടകളുടെ വിലക്ക് നീങ്ങി എത്തിയ വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

 

മെല്ലെ മെല്ലെ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് പ്രേക്ഷകരുടെ മിഴിയില്‍ നനവ് പടര്‍ത്തിക്കൊണ്ടാണ്. വിനയന്‍ എന്ന സംവിധായകന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, കലാഭവന്‍ മണിയെ നെഞ്ചേറ്റുന്ന പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്തുന്നില്ല. മണിയുടെ മരണത്തിന് തന്റേതായ ഒരു വ്യാഖ്യാനം നല്‍കുമ്പോഴും വിവാദങ്ങളിലേക്ക് മണിയുടെ ജീവിതത്തെ വലിച്ചിഴയ്ക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണവും, അഭിലാഷ് വിശ്വനാഥന്റെ എഡിറ്റിങ്ങും എല്ലാം ഈ സിനിമയുടെ മനോഹാരിതയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബിജിപാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിനോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് തന്നെയായിരുന്നു മണിയുടെ കഥ എന്നതിലുപരി ഒരു നല്ല കുടുംബ ചിത്രം പ്രതീക്ഷിച്ച ധൈര്യമായി തിയറ്ററിലേക്ക് പോകാം.

::::::::::::


ആശിഷ് എബ്രഹാം

ashish.abraham@kaeser.com

LEAVE A REPLY

Please enter your comment!
Please enter your name here