ബദ്‌ലാപൂർ ശ്രിരാമദാസ ആശ്രമം സാംസ്കാരികോല്‍സവം ഡിസംബറിൽ

സാംസ്കാരികോല്‍സവം ഡിസംബര്‍ 15, 16 തിയ്യതികളില്‍ڔ ശനി, ഞായര്‍ڔڔദിവസങ്ങളിലായി സംഘടിപ്പിക്കുന്നു

0
ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ഭാഷ വ്യത്യാസമില്ലതെ വിവിധ തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആവശ്യാനുസരണം വേദിയൊരുക്കുന്നതിനായി ബദ്‌ലാപൂർ രാമഗിരി ശ്രിരാമദാസ ആശ്രമം സാംസ്കാരികോല്‍സവം ഡിസംബര്‍ 15, 16 തിയ്യതികളില്‍ڔ ശനി, ഞായര്‍ڔڔദിവസങ്ങളിലായി സംഘടിപ്പിക്കുന്നു. ശിവഗിരി മഠം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരു ധര്‍മ്മ പ്രചരണ സഭയുടെ മുംബൈ ഘടകത്തിന്‍റേയും ട്രു ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയുടേയും (ഡോംബിവില്ലി ) സഹകരണത്തോടെയാണ് ആശ്രമം സാംസ്കാരികോല്‍സവം സംഘടിപ്പിക്കുന്നത്. വളര്‍ന്ന് വരുന്ന പ്രതിഭകള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോല്‍സാഹനത്തിനും പരിശീലനത്തിനും സാംസ്കാരിക സമന്വയം ലക്ഷ്യമാക്കിയുമാണ് സാംസ്കാരികോല്‍സവം സംഘടിപ്പിക്കുന്നത്.

ഭാരിച്ച ചിലവുകള്‍ കൂടാതെ ശാസ്ത്രീയ നൃത്തങ്ങളുടെ അരങ്ങേറ്റം, സൗകര്യപ്രദമായ വേദിയില്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം എന്നിവക്ക് സ്ഥിരം സൗകര്യമൊരുക്കുന്നതിനും ആശ്രമത്തിന് പദ്ധതിയുണ്ട്.

സാംസ്കാരികോല്‍സവത്തില്‍ ആദ്ധ്യാല്‍മിക പ്രഭാഷണങ്ങള്‍, ഭജന, കഥാപ്രസംഗം, ഭരതനാട്യം മോഹിനിയാട്ടം, നൃത്ത നൃത്ത്യങ്ങള്‍, ഗീതാ പാരയണം, കവിതാലാപനം , ക്ഷേത്രകലകള്‍ , ചെണ്ടമേളം, അഷ്ടപതി, സംഗീത സഭ, ലഘു നാടകങ്ങള്‍, കൈകൊട്ടികളി, നാടോടി നൃത്തം, ബാലെ, സമൂഹനൃത്തം എന്നീ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിനായി കലാകാരന്മാര്‍ക്ക് അവസരം ലഭിക്കും. ഈ വര്‍ഷം മുതല്‍ ആദ്ധ്യാല്‍മിക കവിയരങ്ങും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നവംബര്‍ 15 വരെ പേരുകള്‍ നല്‍കാം രാവിലെ 9 മണിക്ക് ബദലാപൂര്‍ സ്റ്റേഷന്‍ പരിസരത്തു നിന്നുംڔആശ്രമത്തിലേക്കും വൈകീട്ട് ആശ്രമത്തില്‍ നിന്നും ബദ്ലാപൂര്‍ സ്റ്റേഷനിലേക്കും സൗജന്യ ബസ് സൗകര്യവും ഉണ്ടായിരിക്കും.

ഡിസംബര്‍ 15, 16 തിയ്യതികളില്‍ അരങ്ങേറുന്ന കലോത്സവത്തിൽ പങ്കെടുക്കാൻ
നവംബര്‍ 15 വരെ പേരുകള്‍ നല്‍കാം

60 ഏക്കറിലായി പരന്നു കിടക്കുന്ന രാമഗിരിയിലെ ആശ്രമ സൗകര്യങ്ങള്‍ പരമാവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനായും ഭാരിച്ച ചിലവുകള്‍ കൂടാതെ ശാസ്ത്രീയ നൃത്തങ്ങളുടെ അരങ്ങേറ്റം, സൗകര്യപ്രദമായ വേദിയില്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം എന്നിവക്ക് സ്ഥിരം സൗകര്യമൊരുക്കുന്നതിനും ആശ്രമത്തിന് പദ്ധതിയുണ്ട്. കലാപരിപാടി അവതരിപ്പിക്കാന്‍ ആശ്രമത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യ താമസ സൗകര്യവും അന്നദാനവും ഉണ്ടാകും. സാംസ്കാരികോല്‍സവത്തിന്‍റെ വിജയത്തിനായി സ്വാമി കൃഷ്ണാനന്ദ സരസ്വതി മുഖ്യ രക്ഷാധികാരിയും, ഗുരു ധര്‍മ്മ പ്രചരണ സഭയുടെ മുംബൈ ഘടകം പ്രസിഡന്‍റ് സുന്ദരേശന്‍. ഏസ്.പണിക്കര്‍ ട്രു ഇന്ത്യന്‍ ക്രിയേറ്റീവ് വിങ്ങ് ഡയറകറ്റര്‍ അംബിക വാരസ്യാര്‍ ആശ്രമം ട്രസ്റ്റി ഗംഗാധരന്‍ നമ്പ്യാര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്തിര വിജയന്‍ നായര്‍ڔഎന്നിവര്‍ കണ്‍വീനര്‍മാരും സി.പി.സജീവന്‍, ജി.ഗിരീഷ് കുമാര്‍, മധു.ടി.പണിക്കര്‍ , സുമ മുകുന്ദന്‍, അഡ്വ: പത്മ ദിവാകരന്‍, ഹരിദാസ് എസ്,. രാജേന്ദ്രന്‍ പടിയൂര്‍, ഡോ: പിള്ള (ഉല്ലാസ് നഗര്‍ ) പി.വി.വാസുദേവന്‍, രേഷ്മ മേനോന്‍, കലാമണ്ഡലം ദീപാ വാരിയര്‍, രാജന്‍ വി നായര്‍, അര്‍ച്ചന ബാബു മാരാര്‍, സുധ സുരേഷ് കുമാര്‍, ഉമ എസ് നായര്‍ എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ച്ڔപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒക്റ്റോബര്‍ അവസാന വാരം ലോഗോ പ്രകാശനത്തോടൊപ്പം 101 അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ നിര്‍വാഹക സമിതി രൂപീകരിക്കും
കലാര്‍ച്ചന നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കും നിര്‍വാഹക സമിതി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ക്കും 9320986322, 9975537426, 9890390145 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here