ആര് പറഞ്ഞു, വേണ്ടാന്ന് ? മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

ഏറെ പ്രസക്തമായ പോസ്റ്റിനോട് നിരവധി പേരുടെ ഇടപെടലുകൾ കൂടിയായപ്പോൾ ക്രിയാത്മകായ ഒരു ചർച്ചക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

0

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയെ തുടർന്ന് മുംബൈയിൽ നിരവധി ചർച്ചകളാണ് പല ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലൂമായി നടന്നു കൊണ്ടിരിക്കുന്നത്. പലതും രാഷ്ട്രീയ പ്രേരിതവും, വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിപ്രായ പ്രകടനങ്ങളുമായി മാറുമ്പോൾ വേറിട്ട് നിന്ന അഭിപ്രായ പ്രകടനങ്ങളിൽ ഒന്നാണ് പ്രമുഖ എഴുത്തുകാരൻ സുരേഷ് വർമ്മയുടെ പോസ്റ്റ് .

ശബരിമലയിൽ സ്ത്രീകൾ പ്രായഭേദമെന്യേ പ്രവേശിച്ചാൽ പ്രളയമൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലായെന്ന് പറഞ്ഞാണ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ വർമ്മ കുറിപ്പിന് തുടക്കമിടുന്നത്. അനവസരത്തിലായ കോടതി വിധിയെ അക്കമിട്ടാണ് സുരേഷ് വർമ്മ ചോദ്യം ചെയ്യുന്നത്.

ഒരു ക്രമസമാധാന പ്രശ്‌നമായി അമിയ്ക്കസ് ക്യൂറിയുടെ മുമ്പിൽ ശക്തിയുക്തം വാദിച്ചിരുന്നെങ്കിൽ കോടതി വിധി ഇതാവുമായിരുന്നില്ല.എന്ന അഭിപ്രായക്കാരും പോസ്റ്റിനെ ഗൗരവപൂർവമായ സംവാദമാക്കി

അതീവ പ്രാധാന്യമുള്ള കാക്കത്തൊള്ളായിരം കേസുകൾ ചുവപ്പ് റിബണിൽ കുരുങ്ങിക്കിടക്കുമ്പോൾ, യുദ്ധകാലാടിസ്ഥാനത്തിൽ ഇത്തരമൊരു വിധി വേണ്ടിയിരുന്നോ എന്ന് തുടങ്ങുന്ന ചോദ്യാവലി സമീപ കാലത്തെ പ്രകൃതി ദുരന്തവും ഉൾപ്പെടുത്തി പ്രാഥമിക സൗകര്യങ്ങളിൽ എത്തി നിൽക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ വിധി നിര്ണയിക്കുമ്പോൾ പാലിക്കേണ്ട ചില പ്രതിബദ്ധത കൂടി ചൂണ്ടി കാണിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ ശബരിമലയിലെത്തിയാൽ, ഇന്ന് അവർക്ക് വേണ്ട ഇൻഫ്രാസ്ട്രക്ചർ സന്നിധാനത്തിലുണ്ടോ? ടോയ്ലറ്റ്, താമസ കേന്ദ്രങ്ങൾ, പ്രത്യേകം ക്യൂ സംവിധാmങ്ങൾ, ആശുപത്രി, സ്ത്രീ / ശിശുരോഗ വിദഗ്ദർ, കുളിമുറികൾ… ഇവയൊക്കെ തയ്യാറാക്കി സ്ത്രീ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയിട്ട് മതിയായിരുന്നില്ലേ ഈ വിധി പ്രഖ്യാപനം.എന്നാണ് സുരേഷ് വർമ്മയുടെ ചോദ്യം

എന്നാൽ പ്രാഥമിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീകൾ അവിടം സന്ദർശിക്കുന്നതിനെ വർമ്മാജി മാനസികമായി അനുകൂലിക്കുമായിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ചും പോസ്റ്റിനോട് പ്രതികരിച്ചവരുണ്ട്.

ഒരു ക്രമസമാധാന പ്രശ്‌നമായി അമിയ്ക്കസ് ക്യൂറിയുടെ മുമ്പിൽ ശക്തിയുക്തം വാദിച്ചിരുന്നെങ്കിൽ കോടതി വിധി ഇതാവുമായിരുന്നില്ല.എന്ന അഭിപ്രായക്കാരും സുരേഷ് വർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ഗൗരവപൂർവമായ സംവാദമാക്കിയതും ശ്രദ്ധേയമാണ്.

ഏറെ പ്രസക്തമായ പോസ്റ്റിനോട് നിരവധി പേരുടെ ഇടപെടലുകൾ കൂടിയായപ്പോൾ ക്രിയാത്മകായ ഒരു ചർച്ചക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here