പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സോജനും കുടുംബത്തിനും പുതുജീവിതം നൽകി അടിപൊളി

0

ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്നതാണ് സോജന്റെ കുടുംബം.കോഴിക്കൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്ന സോജൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്നു. സോജന്റെ ജീവിതത്തെ വീണ്ടും തകിടം മറിച്ചു കൊണ്ടായിരുന്നു പ്രളയക്കെടുതി ചാലക്കുടിയിലും നാശം വിതച്ചത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ കോഴികളോടൊപ്പം അന്തിയുറങ്ങിയിരുന്ന സോജനും കുടുംബത്തിനും മുംബൈയിൽ നിന്നാണ് പ്രതീക്ഷയുടെ തിരിനാളമെത്തിയത്.

വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ട ഇവർക്ക് രണ്ടാം ജന്മമായിരുന്നു അടിപൊളി ടീം നൽകിയ സഹായ ഹസ്തങ്ങൾ. ഒരു മാധ്യമത്തിലൂടെയാണ് സോജനും കുടുംബവും എല്ലാം നഷ്ടപ്പെട്ട് തല ചായ്ക്കാൻ ഇടമില്ലാതെ കോഴി ഫാമിൽ കിടന്നുറങ്ങുന്ന ദയനീയ കാഴ്ച കാണുവാനിടയായതെന്നും മുംബൈയിലെ യുവ സംരംഭകനായ രോഹിത് ചെയാടൻ പറഞ്ഞു. കേരളത്തിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ സാധന സാമഗ്രഹികൾ എത്തിച്ചു കൊടുത്തും ഈ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നിരവധി സഹായങ്ങൾ എത്തിച്ചിരുന്നു. ഇതര ഭാഷക്കാരടക്കമുള്ള അഭ്യുതയകാംക്ഷികളുടെയും സഹായങ്ങൾ ഏകോപിപ്പിച്ചു കൊണ്ടാണ് ഇത്രയേറെ സാധന സാമഗ്രഹികൾ കേരളത്തിലേക്കയക്കാൻ കഴിഞ്ഞതെന്ന് രോഹിത് പറഞ്ഞു.മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സോണിയ സ്പർശം
കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

LEAVE A REPLY

Please enter your comment!
Please enter your name here