മുംബൈയിൽ മോഹൻലാലിനൊപ്പം ഇന്ദ്രജാലം തീർത്ത തമ്പി

0

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ തമ്പി കണ്ണന്താനം വിട പറയുമ്പോൾ മുംബൈ മലയാളികളുടെ ഓർമയിൽ ആദ്യം ഓടിയെത്തുക ഇന്ദ്രജാലം എന്ന സിനിമയാകും.. തൊണ്ണൂറുകളുടെ അവസാനത്തിൽ ഇറങ്ങിയ ചിത്രം പൂർണമായും മുംബൈ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രമാണ്.

മുംബൈ നഗരത്തിന് അധോലോകത്തിന്റെ പരിവേഷം നൽകിയ ചിത്രങ്ങളിൽ പ്രധാനമാണ് മോഹൻലാൽ നായകനായെത്തിയ ഇന്ദ്രജാലം

മുംബൈ നഗരത്തിന് അധോലോകത്തിന്റെ പരിവേഷം നൽകിയ ചിത്രങ്ങളിൽ പ്രധാനമാണ് മോഹൻലാൽ നായകനായെത്തിയ ഇന്ദ്രജാലം. രാജാവിന്‍റെ മകന്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇതേ ടീം ഒരുമിക്കുന്ന ചിത്രമെന്ന സവിശേഷതയും ‘ഇന്ദ്രജാലം’ എന്ന മെഗാഹിറ്റിന് പിന്നിലുണ്ടായിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിന് ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. ‘കണ്ണന്‍ നായര്‍’ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

രാജാവിന്റെ മകന് ശേഷമുള്ള ചിത്രമെന്ന നിലയിൽ തമ്പി കണ്ണന്താനത്തിനും മോഹൻലാലിനും താര പരിവേഷമായിരുന്നു അന്ന് മുംബൈയിൽ

ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥയായിരുന്നു ഇന്ദ്രജാലം. ‘കാര്‍ലോസ്’ എന്ന കൊടിയ വില്ലനായി രാജന്‍ പി ദേവ് മിന്നിത്തിളങ്ങിയ ഈ സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ ആക്ഷന്‍ പെര്‍ഫോമന്‍സിന് ഉദാഹരണമാണ്. ലീല ഹോട്ടലിൽ ആയിരുന്നു അന്ന് മോഹൻലാലും സംഘവും താമസിച്ചിരുന്നത്. അന്ന് മോഹൻലാലിന് വേണ്ടി പ്രത്യേക കേരളാ വിഭവങ്ങൾ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ഉണ്ടാക്കി കൊടുക്കുമായിരുന്നു. മുംബൈയിലെ ജൂഹു, മറൈൻ ലൈൻസ്, നരിമാൻ പോയിന്റ് തുടങ്ങിയ തിരക്ക് പിടിച്ച കേന്ദ്രങ്ങളിൽ വച്ചായിരുന്നു പല ചിത്രീകരണങ്ങളും പൂർത്തിയാക്കിയിരുന്നത്. അന്ന് പ്രൊഡക്ഷൻ വിഭാഗത്തിൽ അസ്സിസ്റ് ചെയ്തിരുന്ന മാധവൻ നായർ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. ഒരു ഉത്സവം പോലെയായിരുന്നു ലാലും സംഘവുമടങ്ങുന്ന ടീം നഗരത്തിൽ ഏകദേശം ഒരു മാസം നീണ്ട ചിത്രീകരങ്ങൾക്കായി ചിലവഴിച്ചത്. രാജാവിന്റെ മകന് ശേഷമുള്ള ചിത്രമെന്ന നിലയിൽ തമ്പി കണ്ണന്താനത്തിനും മോഹൻലാലിനും താര പരിവേഷമായിരുന്നു അന്ന് മുംബൈയിൽ ലഭിച്ചിരുന്നത്. ഈ ചിത്രത്തിലൂടെയാണ് രാജൻ പി ദേവും സൂപ്പർ വില്ലൻ നിരയിലേക്ക് ഉയർന്നത്.

1990ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രജാലം’ മെഗാഹിറ്റായി. സന്തോഷ് ശിവന്‍റെ ഛായാഗ്രഹണ മികവ് ഈ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഇരട്ടി പൊലിമ പകര്‍ന്നു.

അധോലോക രാജാവ് കാര്‍ലോസ് പാതിവഴിയില്‍ മരിച്ചുവീണപ്പോള്‍ കണ്ണന്‍ നായര്‍ ആ സാമ്രാജ്യത്തിന്‍റെ പുതിയ അമരക്കാരനായി. പല പ്രമുഖ സംവിധാകരും ഈ ചിത്രത്തിനൊരു രണ്ടാം ഭാഗം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here