ബാലഭാസ്കറിന്റെ വിയോഗം; മനം നൊന്ത് മഹാനഗരത്തിലെ മലയാളികളും

മുംബൈയിൽ വസായ് ഫെസ്റ്റ്, മാതൃഭൂമി കേരളാ ഫെസ്റ്റ്, നാദോപാസന തുടങ്ങിയ വേദികളിളെ ധന്യമാക്കിയ ബാലഭാസ്കറിനെ നഗരത്തിലെ സംഗീതാസ്വാദകർ അനുസ്മരിച്ചു

0

കാല്‍ നൂറ്റാണ്ടുകളായി വയലിന്‍റെ വലിച്ചുകെട്ടിയ തന്ത്രികളില്‍ മാസ്മരികത തീർക്കുന്ന ബാലഭാസ്കര്‍ നിരവധി വേദികളിലായി മുംബൈ മലയാളികളുടെയും മനം കവർന്ന കലാകാരനാണ്. മുംബൈ കലാ ലോകം ഞെട്ടലോടെയാണ് ബാലഭാസ്കറിന്റെ വിയോഗം കേട്ടത്. മുംബൈയിൽ വസായ് ഫെസ്റ്റ്, മാതൃഭൂമി കേരളാ ഫെസ്റ്റ്,  നാദോപാസന തുടങ്ങിയ വേദികളിളെ ധന്യമാക്കിയ ബാലഭാസ്കറിനെ നഗരത്തിലെ സംഗീതാസ്വാദകർ അനുസ്മരിച്ചു.

മുംബൈ മലയാളികളുടെ സംഗീത വേദികൾക്ക് തിളക്കം നൽകിയ പ്രതിഭയുടെ സ്മരണകൾ പങ്കു വയ്ക്കുമ്പോൾ പലരിലും ദുഃഖം നിയന്ത്രിക്കാനായില്ല. ക‍ഴിഞ്ഞയാ‍ഴ്ച്ച അപകട വിവരമറിഞ്ഞതുമുതല്‍ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് തോരാത്ത കണ്ണീര്‍ വാര്‍ത്തയാണിത്.

എ‍ഴുത്തിനും വായനയ്ക്കുമൊപ്പം വയലിനെ നെഞ്ചോട് ചേര്‍ത്ത് ചെറുപ്രായത്തില്‍ തന്നെ വേദികള്‍ കീ‍ഴടക്കിയ അതുല്യ പ്രതിഭയാണ് ബാലഭാസ്കര്‍. ബാലഭാസ്കര്‍ വയസിന്‍ തൊട്ടപ്പോ‍ഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

 

ഫൂഷൻ സംഗീതത്തെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന കലാകാരനായിരുന്നു ബാലഭാസ്കർ എന്നാണ് പടുതോൾ വാസുദേവൻ നമ്പൂതിപ്പാട് അനുസ്മരിച്ചത്. അനിതര സാധാരണമായിട്ടുള്ള സാധകമാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നതെന്നും അതായിരിക്കാം ഫൂഷനിൽ അദ്ദേഹത്തിന് അഭികാമ്യമായതെന്നും പടുതോൾ ഓർമ്മിക്കുന്നു.

സൂര്യൻ അസ്തമിച്ചു എന്നാണ് ബാലഭാസ്കറിനോടൊപ്പം നിരവധി സ്റ്റേജുകളിൽ മൃദംഗത്തിൽ താളം തീർത്ത ഗണേഷ് അയ്യറിന്റെ ആദ്യ പ്രതികരണം. നിരവധി സംഗീത പരിപാടികൾക്ക് വേദിയൊരുക്കിയിട്ടുള്ള പി സത്യനും ബാലഭാസ്കറിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.സംഗീതത്തിൽ സാങ്കേതികതയുടെ സ്വാധീനം സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളുടെ ഭാഗമാണെന്ന് പ്രശസ്ത ഗായകൻ ഹരിഹരൻ

LEAVE A REPLY

Please enter your comment!
Please enter your name here