ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം

0
എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊണ്ടുകൊണ്ടുകൊണ്ടുള്ള മത സഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മത ദർശനമെന്ന് ശ്രീനാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം മുൻ കൺവീനർ പി. പി. സദാശിവൻ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ മത ദർശനമെന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സദാശിവൻ. അദ്വൈത ദർശനത്തെ ജനകീയമാക്കി അവതരിപ്പിച്ചു എന്ന മഹത്തായ ധർമമാണ് ഗുരു ചെയ്തതെന്നും ശ്രീനാരായണ ഗുരുവിന്റെ ദർശനം അതിന്റെ യഥാർഥ അർഥത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കാതെ സ്വാർഥ താല്പര്യങ്ങക്കനുസൃതമായി വളച്ചൊടിച്ചു പ്രചരിപ്പിക്കാനാണ് ഇപ്പോൾ പലരും ശ്രമിച്ചുവരുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

തന്റെ മതമാണ് ശരി എന്നു കരുതി മനുഷ്യർ തമ്മിൽ കലഹിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടുവരുന്നതെന്ന്‌ എയ്മ സെക്രട്ടറി ടി. എ. ഖാലിദ്

ശ്രീനാരായണ ഗുരു ലോകത്തിനു നൽകിയ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം തന്നെയാണ് എല്ലാ മതങ്ങളുടെയും അന്തസത്തയെന്നും എന്നാൽ ഇത് മനസ്സിലാക്കാതെ തന്റെ മതമാണ് ശരി എന്നു കരുതി മനുഷ്യർ തമ്മിൽ കലഹിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടുവരുന്നതെന്ന്‌ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി ടി. എ. ഖാലിദ് അഭിപ്രായപ്പെട്ടു. സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാലിദ്. സഹജീവിയെ സ്നേഹിക്കുക എന്നതാണ്‌ എല്ലാ മതങ്ങളുടെയും സന്ദേശം. പരസ്പരം സ്നേഹിക്കപ്പെടണമെങ്കിൽ ജീവിതത്തിൽ കരുണ ഉണ്ടാവണം. ഖാലിദ് തുടർന്ന് പറഞ്ഞു.
ശ്രീനാരായണ ദർശനം ലോകം ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അതിനുള്ള പാതയൊരുക്കാൻ എല്ലാ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കും കഴിയണമെന്നും എഴുത്തുകാരൻ സുരേഷ് വർമ്മ അഭിപ്രായപ്പെട്ടു. ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ് വർമ്മ. എഴുത്തുകാരൻ സി. പി. കൃഷ്ണകുമാർ, ഡോ. പി. ജെ . അപ്രേം, അഡ്വ. മാൾവിൻ വിക്ടർ, രാജൻ, ഓ. പ്രദീപ്, എൻ. ശശിധരൻ, എം. ഐ. ദാമോദരൻ, എൻ. എസ്. സലിംകുമാർ, ശ്രീരത്നൻ നാണു, എൻ. എസ്. രാജൻ എന്നിവരും സംസാരിച്ചു. മായാ സഹജൻ സ്വാഗതവും എം. ടി. കെ. സുധാകരൻ നന്ദിയും പറഞ്ഞു. ദേവൻ തറപ്പിൽ, മിനി വേണുഗോപാൽ, അഡ്വ. പദ്മാ ദിവാകരൻ, രാധാകൃഷ്ണ പണിക്കർ, ടി. കെ. മോഹൻ, ബിജിലി ഭരതൻ, പ്രദീപ്‌കുമാർ, ചന്ദ്രൻ വൈലോപ്പള്ളി, ഷണ്മുഖൻ, അഡ്വ. സഹദേവൻ, സുമാ പ്രകാശ്, വി. എൻ. പവിത്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. എ. കെ. വേണുഗോപാൽ ചർച്ച നിയന്ത്രിച്ചു.

 


WATCH AMCHI MUMBAI ON SUNDAY @ 7.30 AM IN KAIRALI TV FOR THE SPECIAL REPORT

 


സന്തുഷ്ടമായ കുടുംബ ജീവിതത്തിന് പരസ്പര വിട്ടുവീഴ്ച അനിവാര്യമെന്ന് എൽ ഐ സി ഇൻവെസ്റ്റ്മെന്റ് ഓഫീസർ അജിത്കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here