സെന്റർ ഫോർ സയൻസ് കമ്മ്യൂണിക്കേറ്റേഴ്‌സ് ചെയർമാനായി ഇ പി ജയരാമൻ

0
അഞ്ഞൂറോളം ശാസ്ത്രജ്ഞന്മാർ അംഗമായ നാഷണൽ സെന്റർ ഫോർ സയൻസ് കമ്മ്യൂണിക്കേറ്റേഴ്‌സിന്റെ ചെയർമാനായി ഡോ ഇ പി ജയറാമിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 20 വർഷമായി ഇവിടുത്തെ വൈസ് ചെയർമാൻ ആയിരുന്ന ജയരാമൻ മലയാള ശാസ്ത്ര സാഹിത്യ പരിഷത്ത് മുംബൈയുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു. ബി എ ആർ സി ട്രെയിനിങ് സ്‌കൂളിൽ നിന്നും അറുപതുകളുടെ മധ്യത്തിൽ ബിരുദം നേടിയ ജയരാമൻ അവിടെ തന്നെ വിവിധ വകുപ്പുകളിലായി നാല്പത് വർഷം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ മെറ്റീരിയൽസ് മാനേജ്മെന്റ്റ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാലക്കാട് സിക്കോംസ് മാനേജ്‌മന്റ് ഡീനും സിംഗപ്പൂരിലെ ഗ്രിഫിത്ത് സർവകലാശാലയിൽ നിന്നും എൻവെയർമെൻറ് എഞ്ചിനീറിങ്ങിൽ പ്രൊഫസറുമാണ് ഈ പാലക്കാട്ടുകാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here