നവ കേരളത്തിന് പിന്തുണയുമായി എയ്മ  മഹാരാഷ്ട്ര ഘടകം

0
കേരളത്തിന്റെ പുനരുദ്ധാരണത്തിന് വിപുലമായ പദ്ധതിയുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ.  ഡിസമ്പർ 30 ന് ഷണ്മുഖാനന്ദ ഹാളിൽ വച്ച് നടക്കുന്ന സംഗീത നൃത്ത പരിപാടിയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ കൂടാതെ ബോളിവുഡ് മലയാളം സിനിമാ ടെലിവിഷൻ മേഖലയിലെ പ്രശസ്തരും അണി നിരക്കുമെന്നു എയ്മ മഹാരാഷ്ട്ര ഘടകം പ്രതിനിധികൾ അറിയിച്ചു. .
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി രൂപം കൊടുത്ത ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പാണ് നവ കേരളം കെട്ടിപ്പടുക്കുന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന REBUILDING KERALA, One Song at a time  എന്ന നൃത്ത സംഗീത പരിപാടിക്കായി കൈകോർക്കുന്നത്. കാഴ്ച ശക്‌തിയില്ലാത്തവരും അംഗവൈകല്യമുള്ളവരുമായ അമ്പതോളം കലാ പ്രതിഭകളുടെ കൂട്ടായ്മയാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന,  തൊഴിലില്ലായ്മ ഒരു വെല്ലുവിളിയായ ഈ വിഭാഗത്തിനുള്ള ഏക വരുമാന മാർഗം കൂടിയാണ് ഇത്തരം വേദികൾ. ഉദ്യമത്തിന് പിന്തുണയുമായി പ്രശസ്തരും പ്രമുഖരുമായ നിരവധി പേരാണ് ഇതിനകം രംഗത്തെത്തിരയിരിക്കുന്നത്.

ഗോകുലം ഗോപാലൻ നയിക്കുന്ന എയ്മ നവകേരള പദ്ധതിയിൽ ബാബു പണിക്കർ, പി എൻ ശ്രീകുമാർ, ഡോ പി ജെ അപ്രേം, അഡ്വക്കേറ്റ് പ്രേമാ മേനോൻ, ജി കോമളൻ, എ എൻ ഷാജി തുടങ്ങി നിരവധി പ്രമുഖരടങ്ങുന്ന ടീമാണ് സാക്ഷാത്ക്കാരത്തിനായി പ്രയത്നിക്കുന്നത്.

For more details : Dr. P.J. Aprain 98211 14111
For Passes  G. Komalan –  996 733 0859 / Adv. Prema Menon – 989 2180 858
REBUILDING KERALA
One Song at a Time
Venue : SHANMUKHANANDA HALL, Matunga
Date : 30 December 2018 

LEAVE A REPLY

Please enter your comment!
Please enter your name here