സഹൃദയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാൻസർ പരിരക്ഷ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

ചെറിയ പ്രീമിയത്തിൽ കാൻസർ പരിരക്ഷ പദ്ധതികളെ പരിചയപ്പെടുത്തുന്ന പരിപാടി എൽ ഐ സി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് നടത്തിയത്.

0
വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗത്തെ പ്രതിരോധിക്കാനും ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തെ കണക്കിലെടുത്തും സഹൃദയ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികകൾ നടന്നു. ആംചി മുംബൈ ഗോൾഡൻ വോയ്‌സിന്റെ മത്സരാർഥികൾക്കും കുടുംബങ്ങൾക്കും കൂടാതെ ക്ഷണിക്കപ്പെട്ട സദസ്സിനും കൂടി പ്രയോജനകരമായ രീതിയിൽ ചെറിയ പ്രീമിയത്തിൽ കാൻസർ പരിരക്ഷ പദ്ധതികളെ പരിചയപ്പെടുത്തുന്ന പരിപാടി എൽ ഐ സി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് നടത്തിയത്. ചെമ്പുർ ശ്രീനാരായണ എഡ്യൂക്കേഷൻ കോംപ്ലെക്സിലെ സെമിനാർ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ എൽ ഐ സി ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. സഹൃദയ ചാരിറ്റബിൾ ഫൗണ്ടേഷനെ പ്രതിനിധീകരിച്ചു പോൾ പറപ്പിള്ളി, ഡോ ഉമ്മൻ ഡേവിഡ്, സുനിൽ കുമാർ, ഇ പി വാസു, റോയ് കൊട്ടാരം, പ്രേംലാൽ, രാജൻ പണിക്കർ, സി പി ബാബു, പി എൻ സുരേഷ്‌കുമാർ തുടങ്ങിയ ട്രസ്റ്റികൾ പങ്കെടുത്തു. ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എം ഐ ദാമോദരൻ, സെക്രട്ടറി എൻ എസ് സലിംകുമാർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ബിന്ദു പ്രസാദ്, ഡോ സജീവ് നായർ, എൻ ശശിധരൻ, ബാബുരാജ് മേനോൻ, പി സത്യൻ, തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

റോയ് കൊട്ടാരത്തിന്റെ രചനയിൽ ഡോ ഉമ്മൻ ഡേവിഡും റോയ് കൊട്ടാരവും ചേർന്ന് നിർമ്മിച്ച ,കാൻസർ രോഗത്തെ പ്രതിപാദിക്കുന്ന ‘പോരാട്ടം’ എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദർശനവും നടന്നു.റോയ് കൊട്ടാരം, പത്രപ്രവർത്തകൻ അനിൽ നമ്പ്യാർ ,നടൻ ടിനി ടോം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുംബൈയിലെ കലാകാരന്മാരോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രത്യക്ഷപ്പെടുന്നുണ്ട്.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായ ധനത്തിന്റെ ചെക്കുകൾ കല്യാണിലെ മോഡൽ കോളേജ്, മോഡൽ സ്കൂൾ, ഡോംബിവ്‌ലി ട്രെയിൻ കൂട്ടായ്മ തുടങ്ങി വിവിധ മലയാളി പ്രസ്ഥാനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ചു ബി ജി ഉണ്ണിത്താൻ, ആനന്ദൻ നായർ , കെ വി സുർവേ, ഇ പി വാസു തുടങ്ങിയവർ മുഖ്യാതിഥി ബി വേണുഗോപാലിന് ഔപചാരികമായി കൈമാറി. CMDRF ന്റെ പേരിലുള്ള ചെക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുമെന്ന് ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ അറിയിച്ചു.

പോൾ പറപ്പിള്ളി, ഡോ ഉമ്മൻ ഡേവിഡ്, റോയ് കൊട്ടാരം, സുനിൽകുമാർ എന്നിവർ സഹൃദയുടെ പ്രവർത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. ഇ പി വാസു നന്ദി രേഖപ്പെടുത്തി.ആശിഷ് ഏബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു.

Watch highlights of the event in


Every Wednesday @ 9.30 pm in People TV
Every Sunday @ 7.30 am in Kairali TV


സഹൃദയ നൽകി വരുന്ന നിർദ്ദനർക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളികളായി സുമനസുകൾ
അംഗീകാരങ്ങളുടെ നിറവിൽ ഡോ ഉമ്മൻ ഡേവിഡ്.
കാൽപന്ത് കളിയിലെ പെൺപെരുമ
സംഗീതത്തെ ആഘോഷമാക്കാൻ വീണ്ടും ഗോൾഡൻ വോയ്‌സ് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here