ബാലുവിന്റെയും മകളുടെയും വേർപാട് ലക്ഷ്മിയെ അറിയിച്ചുവെന്ന് സ്റ്റീഫൻ (Watch Video)

0

മുംബൈ മലാഡിലുള്ള വീട്ടിൽ നിന്നാണ് സോഷ്യൽ മീഡിയ ലൈവിലൂടെ നൊമ്പരപ്പെടുത്തുന്ന വാർത്ത സ്റ്റീഫൻ പങ്കു വച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ലക്ഷ്മിയെ ഒരിക്കലും തിരിച്ചു വരാത്ത മകളുടെയും ബാലുവിന്റെയും ദുഃഖ വാർത്ത അറിയിച്ചുവെന്ന് സ്റ്റീഫൻ പറയുന്നു. ആരോഗ്യ നില മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ലക്ഷ്മിക്ക് വേദന ഉളവാക്കുന്നതാണ് വാർത്തയെന്നും പ്രാർത്ഥിക്കണമെന്നും സ്റ്റീഫൻ ആവശ്യപ്പെടുന്നതാണ് വീഡിയോ. ലക്ഷ്മിയുടെ ഡോക്ടറിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സ്റ്റീഫൻ പങ്കു വച്ചത്.

സംഗീത പ്രേമികകളുടെ ഹൃദയ താന്ത്രികളിൽ നോവിന്റെ ശ്രുതി മീട്ടിയാണ് വയലിന്‍ വാദനത്തില്‍ ഇന്ദ്രജാലം സൃഷ്ടിച്ച് യുവസംഗീതജ്ഞന്‍ ബാലഭാസ്‌കർ മടങ്ങിയത്.

 

സെപ്തംബര്‍ 25 ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. മകള്‍ തേജസ്വിനി (2) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സാരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


ബാലഭാസ്കറിന്റെ വിയോഗം; മനം നൊന്ത് മഹാനഗരത്തിലെ മലയാളികളും

LEAVE A REPLY

Please enter your comment!
Please enter your name here