സംഗീതത്തെ ആഘോഷമാക്കി ഗോൾഡൻ വോയ്‌സ് മത്സരവേദി 

0
മുംബൈ മലയാളികൾക്കായി വിഭാവനം ചെയ്ത ആദ്യ മ്യൂസിക് റിയാലിറ്റി ഷോയുടെ രണ്ടാം സീസന്റെ ശബ്ദ പരിശോധന ചെമ്പുർ ശ്രീനാരായണ ഗുരു എഡ്യൂക്കേഷൻ കോംപ്ലക്സ് സെമിനാർ ഹാളിൽ വച്ച് നടന്നു. ഇക്കുറി മുംബൈ കൂടാതെ പുണെ, നാസിക്, ഗുജറാത്ത് എന്നിവടങ്ങളിൽ നിന്നും മലയാളി പ്രതിഭകൾ സംഗീത മത്സര പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.
സംഗീത മത്സര പരിപാടിയുടെ ഉത്‌ഘാടനം രാവിലെ 10 മണിക്ക്   ശ്രീ നാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി എൻ എസ് സലിം കുമാർ  ഗായകൻ ബാബുരാജ് മേനോൻ, ഗോൾഡൻ വോയ്‌സ് കോർഡിനേറ്റർ പി സത്യൻ, പ്രേംലാൽ തുടങ്ങിയവർ ചേർന്ന്  ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ഗോൾഡൻ വോയ്‌സ് രണ്ടാം സീസണിലേക്ക് ലഭിച്ച 128 അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത 50 ഗായകരാണ് മത്സരത്തിൽ മാറ്റുരച്ചത്. കുട്ടികൾ മുതൽ മുതിർന്നഗായകർ വരെ മത്സരാർഥികളായെത്തി ഒരേ വേദിയിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ സംഗീത പരിപാടി മത്സരത്തേക്കാളുപരി ആഘോഷമായി മാറുകയായിരുന്നു.

ഗോൾഡൻ വോയ്‌സ് ഗായകരായ രാഹുൽ മുരളീധരൻ, രാജലക്ഷ്മി, ആശാ മിഥുൻ, എൻ രാമചന്ദ്രൻ, അഞ്ജലി നായർ, അമൃത നായർ, ശ്രദ്ധ ശ്രീദേവ് തുടങ്ങിയവർ പുതിയ മത്സരാർത്ഥികൾക്ക് പ്രചോദനമേകി ഗാനങ്ങൾ ആലപിച്ചു.

Click here for the Photo album of Golden Voice 2018

 

വൈകീട്ട് നടന്ന ഗോൾഡൻ വോയ്‌സ് സീസൺ 2 കർട്ടൻ റൈസർ പരിപാടിയിൽ  എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു.  സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എം ഐ ദാമോദരൻ, എൻ ശശിധരൻ, ഡോ ഉമ്മൻ ഡേവിഡ്, പോൾ പറപ്പിള്ളി, സുനിൽ കുമാർ, സി പി ബാബു,  ഇ പി വാസു,  കെ ജി ഉണ്ണിത്താൻ, ആനന്ദൻ നായർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, സി പി ബാബു, രാജൻ പണിക്കർ, റോയ് കൊട്ടാരം, പി എൻ സുരേഷ് കുമാർ,  ബിന്ദു പ്രസാദ്, ഡോ. സജീവ് നായർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.   ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു.

Golden Voice Every Sunday @ 7.30 am in KAIRALI TV

For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com


പൂരപ്പൊലിമ കൂട്ടാൻ കിടിലൻ പാട്ടുകളുമായി ഗോൾഡൻ വോയ്‌സ് ഗായകരും

LEAVE A REPLY

Please enter your comment!
Please enter your name here