മുംബൈയിൽ പുതിയ ഷോറൂമുകൾക്ക് പദ്ധതിയിട്ട് മലബാർ ഗോൾഡ് ഗ്രൂപ്പ്.

ലോകോത്തര ബ്രാൻഡ് എന്ന നേട്ടം കൈവരിച്ച മലബാർ ഗോൾഡിന്റെ 7 ഷോ റൂമുകൾക്കാണ് മുംബൈയിൽ പദ്ധതിയിട്ടിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്

0
സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന മലബാർ ഗോള്‍ഡ് & ഡയമണ്ട്‌സ് രാജ്യാന്തര തലത്തിലുള്ള വികസനത്തിന്റെ ഭാഗമായാണ് മഹാനഗരത്തിലും ജ്വല്ലറി ഷോറൂമുകൾ ആരംഭിക്കുന്നത്.
1993ല്‍ ആരംഭിച്ച് നിലവിൽ പത്തു രാജ്യങ്ങളില്‍ 250 ഷോറൂമുകളും 13 ,000ത്തിലേറെ ജീവനക്കാരുമായി ലോകോത്തര ബ്രാൻഡ് എന്ന നേട്ടം കൈവരിച്ച മലബാർ ഗോൾഡിന്റെ 7 ഷോ റൂമുകൾക്കാണ് മുംബൈയിൽ പദ്ധതിയിട്ടിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. സിൽവർ ജൂബിലിയുടെ ഭാഗമായി മുംബൈയിൽ താജ് ഹോട്ടലിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും  കൂടുതൽ വിപണി കാണുന്നത് ഇന്ത്യയിലാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലബാര്‍ ഗ്രൂപ്പ്

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യതയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആഗോള തലത്തില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ വിപണി കാണുന്നത് ഇന്ത്യയിലാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലബാർ ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര മേഖലയിലും സമൂഹത്തിലെ ഇതരമേഖലകളിലും നടത്തിവരുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ഗുണമേന്മയുള്ള ഉൽപന്നങ്ങളിലൂടെയും കോടിക്കണക്കിന് ഉപഭോക്താക്കളുടെ ഇടയില്‍ നേടിയെടുത്ത വിശ്യാസ്യതയാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഏറ്റവും വലിയ സമ്പത്തെന്നും ഗ്രൂപ്പിന്റെ വളർച്ചയെ പ്രതിപാദിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ സലാം കെ പി, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ശ്യാംലാൽ അഹമ്മദ് , അഷർ ഓ, മാനേജിങ് ഡയറക്ടർ ഇന്ത്യൻ ഡിവിഷൻ തുടങ്ങിയവർ വ്യക്തമാക്കി.
ഷോപ്പിംഗ് മാൾ, റിയൽ എസ്റ്റേറ്റ്, ഹൈപ്പർ മാർക്കറ്റ്, ടെക്നോളജി ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ ഇടം നേടിയ ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം കൂടാതെ സ്ത്രീശാക്‌തീകരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും ശ്രദ്ധേയമാണ്

ഗുരുദർശനങ്ങൾ സ്വാർഥ താൽപര്യങ്ങൾക്കായി പലരും വളച്ചൊടിക്കുന്നു; മതസാഹോദര്യമാണ് ശ്രീനാരായണ ഗുരുവിന്റെ മതദർശനം

LEAVE A REPLY

Please enter your comment!
Please enter your name here