“ഇ. എം എസിന്റെറെയും അച്യുതമേനോന്റെയും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം” മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക് പോസ്റ്റ്

പന്തളം രാജാവുമായുള്ള അഭിമുഖത്തിലെ പരാമർശങ്ങൾ വെളിപ്പെടുത്തിയ മുംബൈ എഴുത്തുകാരൻ സുരേഷ് വർമ്മയുടെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു.

0
വർഷങ്ങൾക്ക് മുൻപ് ഒരു മുംബൈ പ്രസിദ്ധീകരണത്തിന് വേണ്ടി പന്തളം രാജാവ് രാമവർമ്മ തമ്പുരാനെ ഇന്റർവ്യൂ ചെയ്ത എഴുത്തുകാരൻ സുരേഷ് വർമ്മയാണ് തന്റെ ഫേസ്ബുക്കിൽ ഓർമ്മകൾ പങ്കു വച്ചത്. 27 വർഷത്തോളം ബോംബെ വി ടി സ്റ്റേഷനിൽ മധ്യ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന രാമവർമ്മ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരൻ ആണെന്നാണ് സുരേഷ് വർമ്മ അഭിമുഖത്തിൽ പ്രതിപാദിക്കുന്നത്. അൻപതുകളിൽ കൊട്ടാരത്തിൽ കീഴാളർക്ക് പന്തിഭോജനം നടത്തിയ വകയിൽ അദ്ദേഹത്തിന് പ്രൊട്ടസ്റ്റ് തമ്പുരാൻ എന്ന ഇരട്ട പേര് കിട്ടിയ കാര്യവും സുരേഷ് വർമ്മ പറയുന്നു. അതേ കാലത്ത് പാർട്ടി ലഘുലേഖകൾ സൂക്ഷിച്ചതിന് കൊട്ടാരത്തിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്ന വിവരങ്ങളും സുരേഷിനോട് രാമവർമ്മ തമ്പുരാൻ പങ്കു വച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പായിരുന്നു ജീവിതത്തിൽ ഏറ്റവും അധികം വേദന അനുഭവിച്ച നിമിഷമെന്ന് പന്തളം രാജാവ്

ജീവിതത്തിൽ ഏറ്റവും വേദന അനുഭവിച്ച നിമിഷം ഏതെന്ന ചോദ്യത്തിന് പാർട്ടിയുടെ പിളർപ്പ് എന്നായിരുന്നു മികച്ച കവിയും ഭാഷാപണ്ഡിതനും കൂടിയായ രാമവർമ്മയുടെ പ്രതികരണമത്രെ. അമ്പതുകളിൽ ഇ. എം എസിന്റെറെയും അച്യുതമേനോന്റെയും ഒളിത്താവളം കൂടിയായിരുന്നു പന്തളം കൊട്ടാരമെന്നും പന്തളം രാജാവ് വെളിപ്പെടുത്തിയ കാര്യവും സുരേഷ് വർമ്മ പോസ്റ്റിൽ രേഖപ്പെടുത്തുന്നു.
മുംബൈയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വാർത്ത എന്ന വാരാന്ത്യ പത്രത്തിന്റെ 2009 ഡിസംബറിൽ പുറത്തിറങ്ങിയ ലക്കത്തിലായിരുന്നു മുംബൈ മലയാളിയായിരുന്ന രാമവർമ്മ തമ്പുരാനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്. മുംബൈയിൽ റെയിൽവേ ഉദ്യോഗസ്ഥനാണ് എഴുത്തുകാരനായ സുരേഷ് വർമ്മ.
ശബരിമലയിൽ പ്രായഭേദങ്ങളില്ലാതെ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിക്കൊണ്ടുള്ള അപ്പക്സ് കോടതിയുടെ വിധിയെ തുടർന്നുള്ള വാഗ്വാദങ്ങൾക്കിടയിൽ സുരേഷ് വർമ്മയുടെ പോസ്റ്റും മുംബൈയിലെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കയാണ്

 


നവ കേരളത്തിന് പിന്തുണയുമായി എയ്മ മഹാരാഷ്ട്ര ഘടകം
ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com

LEAVE A REPLY

Please enter your comment!
Please enter your name here