ശബരിമല സ്ത്രീ പ്രവേശനം; വാഷിയിൽ നടന്ന നാമജപ യാത്രയിൽ ആയിരങ്ങൾ അണിനിരന്നു (Watch Video)

മുംബൈയിലെ ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന അയ്യപ്പ ഭക്തരാണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു പ്രതിഷേധ ജാഥ നടത്തിയത്.

0

ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യവുമായി മുംബൈയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് അയ്യപ്പ ഭക്തർ വാശി റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള ഹൗസിലേക്ക് നാമജപയാത്ര നടത്തി. മുംബൈയിലെ ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന അയ്യപ്പ ഭക്തരാണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു പ്രതിഷേധ ജാഥ നടത്തിയത്.

സ്വാമി കൃഷ്ണാനന്ദ സരസ്വതി, പറമ്പിൽ ജയകുമാർ, രമേശ് കലമ്പൊലി, ദയാനന്ദ സ്വാമി  തുടങ്ങിയവർ നാമ ജപ യാത്രയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒക്ടോബർ 12 ന് ഉച്ചക്ക് നാല് മണിയോടെ വാഷി കേരള ഹൗസിന് മുൻപിൽ ഒത്തു കൂടിയ വിശ്വാസ സമൂഹം ശരണം വിളികളോടെയാണ് കോടതി വിധിക്കെതിരെ പ്രതികരിച്ചത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രത്യേകം ഏർപ്പെടുത്തിയ ബസ്സുകളിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന അയ്യപ്പ ഭക്തർ നവി മുംബൈയിലെ വാഷി റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവായ കുമാരൻ നായർ, സാമൂഹിക പ്രവർത്തകരായ മാന്നന്നൂർ രവീന്ദ്രൻ, എസ് ആർ കെ പിള്ള, ഉപേന്ദ്ര മേനോൻ, ഹരികുമാർ മേനോൻ, ശിവസേന നേതാവ് ശ്രീകാന്ത് നായർ, യു എൻ ഗോപി നായർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ശശികുമാർ നായർ, റെജി നമ്പൂതിരി, ഗോകുൽദാസ്,  ഹരികുമാർ നായർ, എസ് കുമാർ, രാജേഷ് മേനോൻ, ശ്രീകുമാർ ചേക്കുട്ടി, തുടങ്ങി മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ നാമ ജപ യാത്രയിൽ പങ്കെടുത്തു.


ആരാധനയിലെ ലിംഗവിവേചനം; സംവാദത്തിനൊരുങ്ങി മുംബൈ

LEAVE A REPLY

Please enter your comment!
Please enter your name here