എയ്മ നവ കേരള പദ്ധതിക്ക് പിന്തുണയുമായി സമാജങ്ങളും സന്നദ്ധ സംഘടനകളും

0
അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന സംസ്ഥാനമായി കേരളത്തെ പുനരുദ്ധരിക്കുവാൻ സഹായിക്കുന്ന എയ്മയുടെ നവ കേരള പദ്ധതിക്ക് ആവേശകരമായ തുടക്കം. ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ തുടങ്ങി വച്ച REBUILDING KERALA എന്ന പദ്ധതിക്കാണ് പിന്തുണയുമായി നഗരത്തിലെ മലയാളി സമാജങ്ങൾ കൂടാതെ ജെയ്ന്റ്സ് ഇന്റർനാഷണൽ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി സംഘടിപ്പിക്കുന്ന One Song at a time എന്ന മെഗാ ഷോ ഡിസംബർ 30ന് ഷണ്മുഖാനന്ദ ഹാളിൽ വച്ച് നടക്കും. മുൻ മുംബൈ ഷെരിഫ് ഡോ. അശോക് മേത്ത തുടങ്ങിയ പ്രമുഖർ ഇതിനകം എയ്മയുടെ ഉദ്യമത്തിനായി അകമഴിഞ്ഞ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് ചേർന്ന ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ മഹാരാഷ്ട്ര ഘടകം പ്രതിനിധികളുടെ പ്രത്യേക യോഗത്തിൽ പദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള രൂപരേഖയുണ്ടാക്കി. എയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട് ഡോ പി ജെ അപ്രേം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രേമാ മേനോൻ,കൂടാതെ ടി എ ഖാലിദ് , ഉപേന്ദ്ര മേനോൻ, കെ ടി നായർ, പി എൻ മുരളീധരൻ, എ എൻ ഷാജി, ജി കോമളൻ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, രാഖീ സുനിൽ, സുമ മുകുന്ദൻ,ടി മാധവൻ, അഡ്വക്കേറ്റ് ജി എ കെ നായർ തുടങ്ങിയ മഹാരാഷ്ട്ര ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. ബോളിവുഡ് മലയാള താരങ്ങൾ പങ്കെടുക്കുന്ന മെഗാ ഷോയുടെ ഔദ്യോധിക പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും
ഗോകുലം ഗോപാലൻ നയിക്കുന്ന എയ്മ നവകേരള പദ്ധതിയിൽ ബാബു പണിക്കർ, പി എൻ ശ്രീകുമാർ, മോഹൻ കണ്ടത്തിൽ,  കെ.പി കോശി, പ്രകാശ് പടിക്കൽ, പ്രേംകുമാർ തുടങ്ങി നിരവധി പ്രമുഖരടങ്ങുന്ന ടീമാണ് പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പ്രയത്നിക്കുന്നത്.
For more details : Dr. P.J. Aprain 98211 14111
For Passes  G. Komalan –  996 733 0859 / Adv. Prema Menon – 989 2180 858

http://www.myaima.org

REBUILDING KERALA
One Song at a Time
Venue : SHANMUKHANANDA HALL, Matunga
Date : 30 December 2018 

Tune in AMCHI MUMBAI for more details.

Subscribe & enable Bell icon for regular update

www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

നവ കേരളത്തിന് പിന്തുണയുമായി എയ്മ മഹാരാഷ്ട്ര ഘടകം
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
കേരളത്തിന് കൈത്താങ്ങായി ആൾ ഇന്ത്യ മലയാളി അസ്സോസിയേഷനും
മനഃശക്തിയുടെ ഈണവും ചുവടുകളുമായി ഭിന്ന ശേഷിക്കാരായ കലാകാരന്മാർ

LEAVE A REPLY

Please enter your comment!
Please enter your name here