ഏഴാം മലയാളോത്സവം – ലോഗോ റെഡി; അവതരണ ഗാനം കേൾക്കാം

ഏഴാം മലയാളോത്സവത്തിന്റെ കല്യാൺ - ഡോംബിവ്‌ലി മേഖല മത്സരങ്ങൾ നവം 24, 25 തീയതികളിലായി ഡോംബിവ് ലി വെസ്റ്റിലെ മോഡൽ സ്കൂളിൽ വച്ച് നടക്കും.

0

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന ഏഴാം മലയാളോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് കല്യാൺ – ഡോംബിവ് ലി മേഖലയിൽ തുടക്കമായി. മലയാളോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ലോഗോ മത്സര വിജയിയായി നിഖിൽ ഇളയിടത്തിനെ തിരഞ്ഞെടുത്തു. മേഖലയിലെ ഏഴാം മലയാളോത്സവത്തിന്റെ ലോഗോ സ്വാഗതസംഘം ഭാരവാഹികൾ ഏറ്റു വാങ്ങി.

ഏഴാം മലയാളോത്സവത്തിന്റെ അവതരണ ഗാനവും ചടങ്ങിൽ പ്രകാശനം ചെയ്തു. മുൻകാലങ്ങളിൽ മലയാളോത്സവത്തിലെ മത്സരാർത്ഥികൾ ചേർന്ന് തയാറാക്കിയ അവതരണ ഗാനം മലയാള ഭാഷാ പ്രചാരണ സംഘം ജനറൽ സെക്രട്ടറി ജീവൻ രാജ് പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും കവിയുമായ ദിനേശ് കൊടക്കാട് ചിട്ടപ്പെടുത്തിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹരീഷ് നമ്പ്യാരാണ്. മലയാള ഭാഷാ പ്രചാരണ സംഘം പ്രവർത്തകരായ സന്ദീപ് നായർ, രഞ്ജിനി മേനോൻ, എൻ. വിനീത്, കിരൺ നമ്പൂതിരി, വീണ സൂരജ് എന്നിവരാണ് ഏഴാം മലയാളോത്സവത്തിന്റെ അവതരണ ഗാനത്തിനായി ശബ്ദം നൽകിയത്. ഏഴാം മലയാളോത്സവത്തിന്റെ കല്യാൺ – ഡോംബിവ്‌ലി മേഖല മത്സരങ്ങൾ നവം 24, 25 തീയതികളിലായി ഡോംബിവ് ലി വെസ്റ്റിലെ മോഡൽ സ്കൂളിൽ വച്ച് നടക്കും.

Listen Malayalolsavam Theme Song
Written by Dinesh Kodakkad and music by Hareesh Nambiar.
Singers : Sandeep Nair, Ranjini Menon, N. Vineeth, Kiran Namboothiri, Veena Suraj
 

കുട്ടികൾക്കായി സംഘടിപ്പിച്ച നാടക കളരിയിൽ സജീവ പങ്കാളിത്തം
ഭാഷയുടെ മാഹാത്മ്യത്തിൽ അഭിമാനം കൊള്ളുന്ന മലയാളികളെയാണ് മുംബൈയിൽ കാണാൻ കഴിഞ്ഞതെന്ന് പ്രശസ്ത സംവിധായകൻ കമൽ

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here