ഭീഷണിയായി റെയിൽവേ മേൽപ്പാലം; ദുരന്തം കാത്തിരിക്കാതെ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ജനശക്‌തി

അപകട നിലയിലുള്ള പഴയ പാലം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് പരക്കെ പരാതിയുണ്ടെങ്കിലും വേണ്ടപ്പെട്ട അധികൃതർ മൗനത്തിലാണ്

0
താക്കുർളി റയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഉടനടി നടത്തുകയെന്ന ആവശ്യവുമായി താക്കുർളി ജനശക്തി ആർട്സ് രംഗത്തു.
പോയ വർഷങ്ങൾ കണക്കിലെടുത്താൽ താക്കുർളിയിലെ ജനസാന്ദ്രതയിൽ വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ജോലി സംബന്ധമായി മുംബൈ നഗരത്തിലേക്ക് ദിവസേന യാത്ര ചെയ്യേണ്ടി വരുന്ന മധ്യ വർഗ്ഗ പ്രതിനിധികളായ ഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളാണ്. തിങ്ങിനിറഞ്ഞ ട്രെയിനുകളിൽ ജീവൻ പണയം വച്ച് അപകടകരമായ അവസ്ഥയിൽ യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ജനങ്ങൾക്ക് മറ്റൊരു ഭീഷണിയായി മാറിയിരിക്കുകയാണ് താക്കൂർളിയിലെ ഡോംബിവ്‌ലി ഭാഗത്തുള്ള പഴയ മേൽപ്പാലം.
സ്റ്റേഷന്റെ കല്യാൺ ഭാഗത്ത് പുതിയ മേൽപ്പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും പഴയ പാലത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്. റയിൽവേ ഗേറ്റ് പൂർണ്ണമായും അടച്ചതോടെ പഴയ മേൽപ്പാലമാണ് പലരുടെയും ഏക ആശ്രയം എന്നാൽ അപകട നിലയിലുള്ള പഴയ പാലം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് പരക്കെ പരാതിയുണ്ടെങ്കിലും വേണ്ടപ്പെട്ട അധികൃതർ മൗനത്തിലാണ്. അധികാരികൾ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ മറ്റൊരു ദുരന്തത്തിനാവും നമ്മൾ സാക്ഷിയാവുക. ബുള്ളറ്റ് ട്രെയിനും എയർ ടാക്‌സിക്കും വേണ്ടി കോടികൾ മാറ്റി വക്കുന്ന ഭരണാധികാരികൾ സാധാരണ ജനങ്ങളുടെ ജീവന് വില കൽപ്പിക്കണമെന്നും മേൽപ്പാലം പുതുക്കി പണിയുന്നതിന് അടിയന്തിര നടപടിയെടുക്കണമെന്നും ജനശക്തി ആർട്സ്, താക്കുർളിയുടെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നൂറു കണക്കിന് യുവ ജനങ്ങൾ റെയിൽവേ പരിസരങ്ങൾ വൃത്തിയാക്കി ഗാന്ധി ജയന്തി ദിനത്തെ മാതൃയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here