ഏഴു കോടി ധനസഹായവുമായി എൽ ഐ സി

0
കേരളത്തിന്റെ പുനരുദ്ധാരണത്തിനായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനം 7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എൽ ഐ സി ഓഫ് ഇന്ത്യ ചെയർമാൻ വി കെ ശർമ്മ, മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ, ടി എസ് വിജയൻ തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
എൽ ഐ സി ഓഫ് ഇന്ത്യയിലെ ജീവനക്കാരും ഏജന്റുമാരുമാണ് നവ കേരളത്തിന്റെ പദ്ധതിക്കായി തുക സമാഹരിച്ചത്. മുംബൈയിലെ യോഗക്ഷേമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
ധനസഹായത്തിന് പുറമെ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും അനുകൂലമായ പദ്ധതികളാണ് എൽ ഐ സി ഹൌസിങ് വിഭാഗം ആവിഷ്കരിക്കുന്നത്.


ഒരു കോടി രൂപയുടെ ധനസഹായവുമായി അക്ബർ ഗ്രൂപ്പ്
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്
കേരളത്തിന് കൈത്താങ്ങായി ആൾ ഇന്ത്യ മലയാളി അസ്സോസിയേഷനും
റിലൈൻസ് ഫൗണ്ടേഷന്റെ 21 കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഴുവൻ മരുന്നുകളും നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറെന്ന് ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ
ഡി മാർട്ട് സ്ഥാപകൻ ദമാനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here