ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാട്‌ തുപ്പി !!

0
ഇന്നത്തെ കാലത്തു വിവാദമായേക്കാവുന്ന ഒരു കഥാ സന്ദർഭം. പള്ളിക്കെന്തിനാണ് പൊൻകുരിശെന്ന് ചോദിക്കാനൊരു ബഷീറോ, ജീവിതത്തിൽ യാതൊരു ഗുണവും ചെയ്യാതിരുന്ന ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാടിനെ കൊണ്ട് തുപ്പിക്കാനൊരു എം ടിക്കോ ചിന്തിക്കാൻ പോലും കഴിയാത്തൊരു കാലഘട്ടത്തിലൂടെയാണ് സാഹിത്യ സാംസ്‌കാരിക മേഖല കടന്നു പോകുന്നത്. നിർമ്മാല്യം പോലൊരു ചിത്രം ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിൽ, സിനിമക്കെതിരെയും വെളിച്ചപ്പാടായി അഭിനയിച്ച പി ജെ ആന്റണിക്കെതിരെയും വർഗീയ അധിക്ഷേപങ്ങൾ ഉയരുമായിരുന്നു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവിന്റെ യുക്തിയെ കുറച്ചു കൂടി വികസിപ്പിക്കുകയായിരുന്നു ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്ന ചിന്തയിലൂടെ സഹോദരൻ അയ്യപ്പൻ ചെയ്തത്.
കേരളീയ പൊതുബോധമണ്ഡലത്തെയൊന്നാകെ ഉഴുതുമറിച്ച സ്നേഹത്തിൽ അധിഷ്ഠിതമായ ഈ യുക്തിചിന്തയാണ് നവോത്ഥാനാനന്തര മലയാള സാംസ്കാരിക മേഖലയെ പുരോഗമനോന്മുഖമാക്കിയത്. ആ വഴിയിലാണ് പൊൻകുന്നം വർക്കി പള്ളിയേയും പട്ടക്കാരെയും നേരിട്ടത്. ബഷീർ തോമയെക്കൊണ്ട് പള്ളിയിലെ പൊൻകുരിശു മോഷ്ടിപ്പിച്ചത്.
“കാൺന്ന മനുസൻമാരെ വിശ്വസിക്കാത്തോരെങ്ങനാടോ കാണാത്ത പടച്ചോനെ വിശ്വസിക്കുന്നത്?” എന്ന് അബൂബക്കർക്ക് ഇന്ന് ചോദിക്കാൻ കഴിയാതെ പോകുന്നു. ജീവിത സാഹചര്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പുരോഗമന ചിന്തകൾ കാത്തു സൂക്ഷിക്കുന്ന എഴുത്തുകാരെല്ലാം .
നവോത്ഥാന ചിന്തയുടെ മനുഷ്യ സ്നേഹം കൊളുത്തി വെച്ച യുക്തിയുടെ വെളിച്ചങ്ങളോരോന്നായി കെട്ടു പോയ്ക്കൊണ്ടിരിക്കുന്ന കാലത്തു  നെരൂൾ ന്യൂബോംബെ കേരളീയ സമാജം സംഘടിപ്പിക്കുന്ന ചർച്ച ശ്രദ്ധേയമാണ്. അക്ഷരസന്ധ്യയുടെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് നവോത്ഥാന മൂല്യങ്ങളുടെ നിർമ്മിതിയിൽ സാഹിത്യത്തിനുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച ചെയ്യുന്നത്. സാഹിത്യകാരൻ സജി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും.
തുടർന്ന് മുംബൈ എഴുത്തുകാരൻ സുരേഷ് കണക്കൂരിന്റെ ലേഡീസ് ബാർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. നഗരത്തിലെ അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരുക്കുന്ന പരിപാടി ഒക്ടോബർ 28 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തുടക്കം കുറിക്കും.

VENUE : NEW BOMBAY KERALA SAMAJAM, NERUL
Date & time  : October 28, 2018 at 5 pm

 

::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മുംബൈയിലെ മികച്ച മലയാളി ഹോട്ടലുകൾ

LEAVE A REPLY

Please enter your comment!
Please enter your name here