ദൈവത്തിന്റെ സ്വന്തം നാടിനായി ഈണവും താളവുമൊരുക്കി ദൈവത്തിന്റെ സ്വന്തം മക്കൾ

0
കേരളത്തിന് കൈത്താങ്ങാകാൻ കാഴ്ചയില്ലാത്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനായി മുംബൈ നഗരമൊരുങ്ങുന്നു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ നവ കേരളാ പദ്ധതിക്ക് പിന്തുണയുമായി മുംബൈയിലെ ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പാണ് മുന്നോട്ട് വന്നിരിക്കുന്നത്. AIMA  സംഘടിപ്പിച്ച പത്ര സമ്മേളനത്തിലാണ് നവ കേരള പദ്ധതിയുമായി സഹകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കേവലും ദീപക്കും പങ്കു വച്ചത്.
ഫിലോസഫി ബിരുദധാരിയായ കേവൽ ഹാരിയായും ഹിന്ദി വിദ്വാൻ ദീപക് ബെഡ്‌സായും അകക്കണ്ണു കൊണ്ട് ജീവിതം കെട്ടിപ്പടുക്കാൻ പാട് പെടുന്ന ചെറുപ്പക്കാരാണ്. ഗായകരായ ഇവർ 2005 ൽ തുടങ്ങി വച്ച സ്ഥാപനമാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പ്. കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പരസ്പരം തിരിച്ചറിയാനും അടുത്തറിയാനുമുള്ള വേദിയൊരുക്കിയാണ് ഉഡാൻ ശ്രദ്ധ നേടുന്നത്. ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കൂട്ടായ്മയിൽ നിരവധി പ്രതിഭകളാണ് പാട്ടും നൃത്തവുമായി ഗ്രൂപ്പിനെ സജീവമാക്കുന്നത്. കാഴ്ച ശക്തി കുറഞ്ഞവരും തീരെ കാഴ്ചശക്തിയില്ലാത്തവരുമാണ് പരേൽ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിലെ കലാകാരന്മാരിൽ അധികവും.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഡിസംബർ 30 ന് സംഘടിപ്പിക്കുന്ന Rebuilding Kerala; One Song at a time എന്ന നൃത്ത സംഗീത പരിപാടിയുടെ ആവിഷ്കാരം നിർവഹിക്കുന്നത് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പാണ്.
ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുകയാണ് ഉഡാൻ എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ പ്രാഥമിക ലക്‌ഷ്യം. ഇവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയും തൊഴിലില്ലായ്മയാണ്. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ നൽകാൻ സാധാരണ നിലയിൽ ആരും തയ്യാറാകാത്തതാണ് പ്രധാന കടമ്പ. ഇവരുടെ ഉന്നമനത്തിനായി ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകളാണ് എയ് മ മഹാരാഷ്ട്ര ഘടകം പദ്ധതിയിട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പി ജെ അപ്രേം പറഞ്ഞു.
എയ്‌മയുടെ സഹായ ഹസ്തം കൂടുതൽ അവസരങ്ങൾക്ക് വേദിയൊരുക്കുമെന്നും ഭാവിയിൽ കാഴ്ചയുള്ളവരെയും ഇല്ലാത്തവരെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പരിപാടികൾ ആവിഷ്കരിച്ചു ഇവർ തമ്മിലുള്ള അന്തരം കുറക്കുവാനും ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ ധാരണകൾ മാറ്റിയെടുക്കാനും കഴിയുമെന്നുള്ള പ്രത്യാശയിലാണ് ഈ ചെറുപ്പക്കാർ.

 

പവായ് ഹിരാനന്ദാനി മന്ത്ര സ്വീകരണ ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ എയ്മ മഹാരാഷ്ട്ര ഘടകം പ്രസിഡണ്ട് പി ജെ അപ്രേം അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പ്രേമാ മേനോൻ, ഉപേന്ദ്ര മേനോൻ, ടി എ ഖാലിദ്, എ എൻ ഷാജി, രാഖി സുനിൽ , സുമ മുകുന്ദൻ, കേവൽ ഹാരിയാ, ദീപക് ബെഡ്‌സാ തുടങ്ങിയവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തോമസ് ഓലിക്കൽ, അഡ്വക്കേറ്റ് വിക്ടർ മെൽവിൻ, എസ് ആർ കെ പിള്ള , പോൾ പെരിങ്ങാട്ട് , ഗോപാലകൃഷ്ണൻ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, ടി മാധവൻ, അഡ്വക്കേറ്റ് ജി എ കെ നായർ, പി എൻ മുരളീധരൻ തുടങ്ങി നിരവധി പ്രമുഖർ സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഗോകുലം ഗോപാലൻ നയിക്കുന്ന എയ്മ നവകേരള പദ്ധതിയിൽ ബാബു പണിക്കർ, പി എൻ ശ്രീകുമാർ, മോഹൻ കണ്ടത്തിൽ, ജി കോമളൻ, കെ.പി കോശി, പ്രകാശ് പടിക്കൽ, പ്രേംകുമാർ തുടങ്ങി നിരവധി പ്രമുഖരടങ്ങുന്ന ടീമാണ് പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പ്രയത്നിക്കുന്നത്.

For more details : Dr. P.J. Aprain 98211 14111
For Passes  G. Komalan –  996 733 0859 / Adv. Prema Menon – 989 2180 858

http://www.myaima.org

REBUILDING KERALA
One Song at a Time
Venue : SHANMUKHANANDA HALL, Matunga
Date : 30 December 2018 

Tune in AMCHI MUMBAI for more details.

Subscribe & enable Bell icon for regular update

www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

 

LEAVE A REPLY

Please enter your comment!
Please enter your name here