ശബരിമല വിവാദം അനാവശ്യം; ചർച്ച ചെയ്യേണ്ടത് നവ കേരളത്തെ കുറിച്ച് (Watch Video)

പന്തളം രാജാവ് സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ വിശദീകരണവുമായി ഇന്റർവ്യൂ ചെയ്ത പത്രപ്രവർത്തകൻ സുരേഷ് വർമ്മ.

1
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പന്തളം രാജവായിരുന്ന പി രാമവര്‍മ്മ രാജ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നതിന്റെ തെളിവുകളുമായി മുംബൈ പ്രസിദ്ധീകരണം. 2009ൽ നടന്ന അഭിമുഖത്തിലാണ് പന്തളം രാജാവ് സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാട് വ്യക്തമാക്കിയത്. വിശദീകരണവുമായി ഇന്റർവ്യൂ ചെയ്ത പത്രപ്രവർത്തകൻ സുരേഷ് വർമ്മ.
8 വർഷം മുൻപായിരുന്നു ഒരു ശബരിമല സീസണിൽ പന്തളം കൊട്ടാരത്തിലെത്തി ഈ അഭിമുഖം ചെയ്തത്. എല്ലാ സങ്കല്പങ്ങളെയും അട്ടിമറിച്ചു തൊടിയിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന വ്യത്യസ്തനായ ഒരു രാജാവിനെയാണ് ഞങ്ങൾ അന്നവിടെ കണ്ടത്. മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ്മ ഓർത്തെടുത്തു.
അയ്യപ്പന് സ്ത്രീ സാമീപ്യം ദേവീസാന്നിദ്ധ്യമാണെന്നാണ് പന്തളം രാജാവ് പറഞ്ഞതെന്നും ഇപ്പോൾ നടക്കുന്ന വിഭാഗീയത സൃഷ്ടിക്കുന്ന വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും സുരേഷ് വർമ്മ
ഒരു കമ്മ്യൂണിസ്റ്കാരനാണ് താനെന്ന് അഭിമാനപൂർവം വ്യക്തമാക്കിയ രാമവർമ്മ തമ്പുരാൻ സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള നിലപാടും അന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം വേണമെന്ന നിലപാടാണ് അന്നദ്ദേഹം പങ്കു വച്ചത്. 2009ൽ പ്രസിദ്ധീകരിച്ച അഭിമുഖം ഒരു പുരോഗമനവാദിയുടെ അഭിപ്രായമായാണ് അന്ന് വിലയിരുത്തപ്പെട്ടതെങ്കിലും എന്നതിനെ എങ്ങിനെ സ്വീകരിക്കുമെന്നതിനെ കുറിച്ചുള്ള ആശങ്കയും സുരേഷ് പങ്കു വച്ചു. അഭിമുഖം പ്രസിദ്ധീകരിച്ച വൈറ്റ് ലൈൻ വാർത്തയുടെ കോപ്പികൾ പന്തളം കൊട്ടാരത്തിലേക്കും അയച്ചു കൊടുത്തിരുന്നുവെന്നും സുരേഷ് പറഞ്ഞു.

അയ്യപ്പന് സ്ത്രീ സാമീപ്യം ദേവീസാന്നിദ്ധ്യമാണെന്നും രാമവർമ്മ തമ്പുരാൻ പറഞ്ഞതായും ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും വിഭാഗീയത സൃഷ്ടിക്കുന്ന വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും സുരേഷ് വർമ്മ പറഞ്ഞു. കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും സുരേഷ് ഓർമിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി ആർത്തവമെന്ന അച്ചുതണ്ടിൽ കറങ്ങുകയാണ് സാക്ഷര കേരളമെന്നും മുംബൈ സാംസ്‌കാരിക ലോകത്ത് സജീവമായ ഇടപെടലുകൾ നടത്തുന്ന സുരേഷ് വർമ്മ പ്രതികരിച്ചു.

ചില വിശ്വാസങ്ങളെ ആർക്കും തകർക്കാനാവില്ലെന്നാണ് സുരേഷ് വർമ്മയുടെ പക്ഷം. മകരവിളക്ക് എന്ന പ്രതിഭാസവും മനുഷ്യ നിർമ്മിതമെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടും തിരക്കിന് അല്പം പോലും കുറവില്ലായെന്നതാണ് സുരേഷ് പറയുന്ന ന്യായീകരണം. ഭക്തജനങ്ങളിൽ വേരുറച്ച ഒരു വിശ്വാസമാണ് കുമാരിമാരും യുവതികളും മല ചവിട്ടരുത് എന്നതും. വിശ്വാസം അങ്ങനെയൊക്കെയാണെന്നും സുരേഷ് പറയുന്നു.

 


Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV
:::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

“ഇ. എം എസിന്റെറെയും അച്യുതമേനോന്റെയും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം” മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക് പോസ്റ്റ്
ആര് പറഞ്ഞു, വേണ്ടാന്ന് ? മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

1 COMMENT

  1. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റിനു പിന്നില്ലേ ആംചി മുംബൈയുടെ ഉന്ദേശ ശുദ്ധി എനിക്ക് മനസിലാവുന്നില്ല ഇതിനു പിന്നില്ലേ കപട അജണ്ട എന്തായാലും കോടിക്കണക്കിനു അയ്യപ്പ വിശ്വാസികളുടെ മൗലിക അവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതന്നെങ്കിൽ ഒരിക്കലും വിലപോകുന്നതല്ല . ഒൻപതു വര്ഷം മുൻപ് പറഞ്ഞ ഈ കാര്യത്തെ ഇപ്പോൾ ഈ സന്ദർഭത്തിൽ എന്തിനു എടുത്തു കാണിക്കുന്നു ? പത്ര സ്വാതന്ത്രം പോലെ തന്നെ ഉന്നള്ളത്താണ്ഒരു പൗരന്റെ മത സ്വതന്ത്രവും അതിനെ വൃണപ്പെടുത്തുന്നതോ അവന്റെ വിശ്വാസത്തെ വഴി തിരിച്ചു വിടുന്നതോ പോളേയുള്ള പോസ്റ്റുകൾ അവോയ്ഡ് ചെയ്യുന്നതായിരിക്കും നന്നായിരിക്കുമ എന്ന് എനിക്ക് തോന്നുന്നു . ആംചി മുംബൈ പോലെ മുംബൈ മലയാളികൾ ഹൃയതായാട്ടിൽ ഏറ്റെടുത്ത പോര് പ്രോഗ്രാം ജന കോടികളുടെ വിശ്വാസത്തിനിതേരേ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു ശെരി ആയില്ല

LEAVE A REPLY

Please enter your comment!
Please enter your name here