നിർധനരായ ആദിവാസികൾക്ക് ആയിരം വീടുകൾ നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുമായി വാരിയർ ഫൌണ്ടേഷൻ

0
പാലക്കാട് ഉൾഗ്രാമങ്ങളിലെ നിർധനരായ ആദിവാസികൾക്കാണ് വീട് വച്ച് നൽകുവാനുള്ള സ്വപ്ന പദ്ധതിയുമായി മുംബൈ ആസ്ഥാനമായ വാരിയർ ഫൌണ്ടേഷൻ മുന്നോട്ടു വന്നിരിക്കുന്നത്. സദ് ഗൃഹ ആദിവാസി ഗോത്ര ഭവന പദ്ധതിയുടെ ഉത്‌ഘാടനം സ്വാമി സുനിൽ ദാസ് നിർവഹിച്ചു. ചടങ്ങിൽ ഡോ എസ് കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. ഹൈ റേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുമായി ചേർന്നായിരിക്കും വാരിയർ ഫൗണ്ടേഷന്റെ ഗൃഹ പദ്ധതിയുടെ സാക്ഷാത്ക്കാരം. പൂന്തോട്ടവും, കമ്മ്യൂണിറ്റി ഹാളും വിദ്യാഭ്യാസ സൗകര്യങ്ങളുമായി വലിയൊരു ഹൌസിങ് കോളനിയാണ് ഫൗണ്ടേഷൻ പദ്ധതിയിടുന്നത്.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിശബ്ദ സേവനം നടത്തുന്ന മാധവൻ വാരിയർ മുംബൈ മലയാളികൾക്കിടയിലെ വേറിട്ട വ്യക്തിത്വമാണ്.

മുംബൈയിൽ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാലമന്ദിരം നൂറു കണക്കിന് അനാഥ കുട്ടികൾക്ക് ആശ്രയ കേന്ദ്രമാണ്. ഭക്ഷണവും താമസവും മാത്രമല്ല വിദ്യാഭ്യാസവും, നൽകിയാണ് ഇവരെയെല്ലാം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി മാതൃകയാകുന്നത്‌. യോഗ, വേദ പഠനം തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും വാരിയർ ഫൌണ്ടേഷൻ ശ്രദ്ധ പതിപ്പിക്കുന്നു.

കർണാടക സർക്കാരുമായി ചേർന്ന് 35 ലക്ഷം കുട്ടികൾക്കാണ് അക്ഷര എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലനത്തിന് ഉടമ്പടിയായിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകൾ പെട്ടെന്ന് സ്വായത്തമാക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ പഠന രീതിയാണ് റൈറ്റ് റൈറ്റിങ് കോഴ്സിന്റെ പ്രത്യേകത. ഇതിനകം 3 ലക്ഷത്തിലധികം കുട്ടികളാണ് ഈ സൗജന്യ പദ്ധതിയുടെ ഗുണഭോക്താക്കൾ. മുംബൈയിൽ ആരംഭം കുറിച്ച റൈറ്റ് റൈറ്റിങ് എന്ന സംരംഭം ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി നിരവധി പേർക്ക് അനുഗ്രഹമായി. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് വാരിയർ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന റൈറ്റ് റൈറ്റിങ് തുണയായത്. കർണാടക സർക്കാരുമായി ചേർന്ന് 35 ലക്ഷം കുട്ടികൾക്കാണ് അക്ഷര എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ പരിശീലനം നൽകുക. കൈയ്യക്ഷരം കുട്ടികളുടെ വ്യക്തിത്വത്തിൽ മാത്രമല്ല ആത്മവിശ്വാസത്തിലും അച്ചടക്കത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
പാലക്കാട് തിരുനാവായയിലെ യൂണിവേഴ്സൽ സെന്റർ, ആനക്കട്ടിയിലെ ജ്ഞാനസേവാ കേന്ദ്ര തുടങ്ങി ജനനന്മ ലക്‌ഷ്യം വച്ചുള്ള നിരവധി പ്രവർത്തന കേന്ദ്രങ്ങളാണ് വാരിയർ ഫൗണ്ടേഷന്റെ കീഴിലുള്ളത്.
കേരളത്തിൽ ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സായി സഞ്ജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അപൂർവ്വ പുരസ്കാരത്തിന് എ എസ് മാധവൻ വാരിയർ അർഹനായത് . സമൂഹത്തിൽ നിസ്വാർഥമായ സേവനമനുഷ്ഠിക്കുന്നവരെയും, സമൂഹ നന്മക്കായി നൂതനമായ ആശയങ്ങൾ പ്രസരിപ്പിക്കുന്നവരെയും കണ്ടെത്തി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്ധ്യാദ്മിക ഗുരു ഷിര്‍ദി സായിബാബയുടെ മഹാസമാധിയുടെ ശതവാർഷികത്തോടനുബന്ധിച്ചു നൽകുന്ന ഈ പ്രത്യേക അവാർഡിന് മുംബൈ മലയാളികളുടെ സ്വന്തം മാധവേട്ടൻ അർഹനായത്.

::::::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


പുരസ്‌കാര നിറവിൽ മുംബൈ മലയാളികളുടെ സ്വന്തം മാധവേട്ടൻ
കൈയെഴുത്ത് ശാസ്ത്രത്തിന്റെ ലളിതമായ വിദ്യകളുമായി മുംബൈ മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here