ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ

0
ഈസ്റ്റ് കോസ്റ്റ് എന്ന പേര് കേട്ടാൽ മധുര മനോഹരമായ ആൽബം ഗാനങ്ങളാണ് ഇന്നും പലരുടെയും മനസ്സിൽ നിറയുന്നത്. ഇതിഹാസ വിജയമായി മാറിയ “നിനക്കായ്” എന്ന സീരീസാണ് അതിന് പ്രധാന കാരണം. നിനക്കായ്, ആദ്യമായ്‌, ഓർമ്മയ്ക്കായ്, സ്വന്തം, ഇനിയെന്നും, എന്നെന്നും, ഇങ്ങനെ സമ്പൂർണ്ണ വിജയം നേടിയ ഒരുപിടി ഗാനസമാഹാരങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ എക്കാലവും നിലനിൽക്കുന്നതാണ്, പ്രണയ ഗാനങ്ങളുടെ രാജശില്പിയായ ഈസ്റ്റ് കോസ്റ്റ് വിജയൻ പുതിയ സിനിമയുമായി എത്തുകയാണ് ”ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെയാണ് നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത് നോവല്‍, മുഹബ്ബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റ് പുതിയ ചിത്രവുമായി എത്തുന്നത്.

ഈസ്റ്റ് കോസ്റ്റുമായി സജീവമായി സഹകരിച്ചിരുന്ന എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

എസ്.എല്‍ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ന്യൂജനറേഷന്റെ രസകരമായ നാട്ടുവിശേഷങ്ങളാണ് പറയുന്നത്. പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികള്‍ക്കപ്പുറമുള്ള ആത്മബന്ധങ്ങളേയും കുറിച്ചു പാടിയ ‘ഓര്‍മ്മക്കായ്’ എന്ന ചരിത്ര വിജയമായി മാറിയ ഓഡിയോ ആല്‍ബത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച എം. ജയചന്ദ്രന്‍ ആണ് ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റുമായി 2000 മുതല്‍ 2008 വരെ സജീവമായി സഹകരിച്ചിരുന്ന എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്നത്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.
സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. അതേസമയം നെടുമുടി വേണു, മിഥുന്‍ രമേശ്, ദിനേശ് പണിക്കര്‍, നോബി തുടങ്ങി മിക്ച്ച താരനിര തന്നെയുണ്ട് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍. ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം : ആര്‍ക്കന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : ഹരി തിരുമല, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്.
മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പ്രണയഗാനങ്ങൾ സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയൻറെ ”ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

മോഹൻലാലിന്റെ പത്രസമ്മേളനത്തെ പൊളിച്ചടുക്കി സംഗീത ലക്ഷ്മണ. ദിലീപും പൃഥ്വിയും പൊട്ടന്മാരെന്നും അഭിഭാഷക.

LEAVE A REPLY

Please enter your comment!
Please enter your name here