മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ന്യൂ ബോംബെ കേരളീയ സമാജം* മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

0
കവിത, ചെറുകഥ, ലേഖനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സൃഷ്ടികൾ മലയാളത്തി ലുള്ളതും മൗലികവുമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിക്കാത്തവയായിരിക്കണം. കഥ (ടൈപ്പ് ചെയ്തത്) അഞ്ച് പേജിൽ കവിയരുത്. കവിത (ടൈപ്പ് ചെയ്തത്) രണ്ടു പുറത്തിൽ കവിയരുത്. കഥക്കും കവിതക്കും വിഷയത്തിന് നിബന്ധനയില്ല.
ലേഖനത്തിനുള്ള വിഷയം :
കേരളത്തിന്റെ നവോത്ഥാനം ചരിത്രവും വർത്തമാനവും
എട്ട് പുറത്തിൽ കവിയാതെ ടൈപ്പ് ചെയ്തയക്കണം – (പേപ്പർ സൈസ് A – 4)
(കയ്യെഴുത്താണെങ്കിൽ കവിത മൂന്നു പേജ്. കഥ ഏഴ് പേജ്, ലേഖനം പത്ത് പേജ്)
സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയ്യതി 2018 നവംബർ 20.
സമ്മാനാർഹമാകുന്ന ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന സൃഷ്ടികൾക്ക് ക്യാഷ് അവാർഡ് ഡിസംബർ രണ്ടിന് വാർഷിക ദിന പരിപാടിയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വച്ച് നൽകുന്നതായിരിക്കും.
സൃഷ്ടികൾ പോസ്റ്റൽ, ക്വറിയർ, e-mail അയോ അയയ്ക്കാവുന്നതാണ്.
ജനറൽ സെക്രട്ടറി
ന്യൂ ബോംബെ കേരളീയ സമാജ്
പ്ലോട്ട് നമ്പർ- 9, സെക്ടർ – 5, നെരൂൾ, നവി മുംബയ് 400706
newbombaykeraleeyasamajnerul@gmail.com
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..
സുമ രാമചന്ദ്രൻ
(കൺവീനർ സാംസ്കാരിക സമിതി)
9321635532

ജനറൽ സെക്രട്ടറി
9619919375

LEAVE A REPLY

Please enter your comment!
Please enter your name here