നോ മീൻസ് നോ’ ആദ്യമേ പറഞ്ഞാൽ ‘മീടൂ’ പറയേണ്ടി വരില്ല – ശ്വേതാ വാരിയർ

0
ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രതിഭ തെളിയിച്ച നർത്തകി ശ്വേതാ വാരിയർ . ‘മീ ടൂ’ ക്യാമ്പയിൻ അല്ല ആദ്യം വേണ്ടത് മറിച്ച് ‘നോ മീൻസ് നോ’ എന്ന പ്രചാരണത്തിലൂടെ കലാകാരികൾക്ക് ധൈര്യം നൽകുകകയാണ് വേണ്ടത് എന്നഭിപ്രായപ്പെട്ടു . കലാകാരികൾക്ക് ഒരു ബിഗ് നോ പറയാനുള്ള ധൈര്യം ഉണ്ടെങ്കിൽ അതിനനുസൃതമായി പ്രശ്നങ്ങളും കുറയും . റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരെ (പ്രൊഡക്ഷൻ ടീമിനെ ) അറിയിക്കണമെന്ന് ആദ്യമേ കർശന നിർദ്ദേശം ലഭിക്കാറുണ്ട് . എങ്കിലും ചില സംഭവങ്ങൾ ശ്രദ്ധയിൽ പെടാറുണ്ട് .അത് പക്ഷെ ഏകപക്ഷീയമായ പോരായ്മകൾ മൂലമല്ല ഉണ്ടാകാറ്. നമ്മുടെ നിലപാടുകൾ ആദ്യം തന്നെ വെളിപ്പെടുത്തിയാൽ പിന്നെ അത്തരം സമീപനങ്ങൾ ഉണ്ടാകില്ല എന്നാണ് ഇതുവരെയുള്ള അനുഭവം .

ദേശീയ തലത്തിൽ നാൽപ്പതിലധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയ ശ്വേത വാരിയർ മലയാള സിനിമയിൽ നൃത്ത സംവിധായകയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്

മലയാളം , ഹിന്ദി , മറാത്തി , തെലുങ്ക് എന്നീ ഭാഷകളിലായീ 6 ഡാൻസ് റിയാലിറ്റി ഷോകളിൽ ശ്വേതാ വാരിയർ പങ്കെടുത്തിട്ടുണ്ട് . ഇപ്പോൾ നടത്തുന്ന നൃത്ത ശിബിരങ്ങളിലും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനും ബോധവത്കരണത്തിനും പ്രത്യേകം സമയം മാറ്റി വെക്കാറുണ്ട് . കേരളത്തിലെ കൊടുങ്ങലൂരിൽ ജനിച്ച് മുംബയിൽ വളർന്ന ശ്വേത ശാസ്ത്രീയ നൃത്തത്തിലും പാശ്ചാത്യ നൃത്തത്തിലും ഒരേപോലെ പരിശീലനം നേടിയിട്ടുണ്ട് . ദേശീയ തലത്തിൽ നാൽപ്പതിലധികം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് . ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന പേരിടാത്ത മലയാള സിനിമയിലേക്ക് നൃത്ത സംവിധായകയായി ക്ഷണം ലഭിച്ച സന്തോഷത്തിലാണ് ശ്വേത വാരിയർ ഇപ്പോൾ .
നൃത്ത രംഗത്ത് സജീവമായിരിക്കുമ്പോൾ തന്നെ പതിനെട്ടാം ജന്മദിനത്തിന് സ്വന്തം മുടി ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി കേശദാനം നിർവ്വഹിച്ചുകൊണ്ടും , ബദലാപൂർ ആശ്രമം കലോത്സവത്തിന്റെ സാംസ്‌കാരിക പ്രതിനിധിയായി സൗജന്യമായീ സേവനമനുഷ്ഠിച്ചുകൊണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട് ഈ കലാകാരി .
ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി നിരവധി ആരാധകരുള്ള ശ്വേത ‘നോ മീൻസ് നോ’ എന്ന സന്ദേശം ആസ്പദമാക്കി ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ചെയ്ത നൃത്തം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ അഭിപ്രയം രേഖപ്പെടുത്തിയത്

ഇ. എം എസിന്റെറെയും അച്യുതമേനോന്റെയും ഒളിത്താവളമായിരുന്നു പന്തളം കൊട്ടാരം” മുംബൈ എഴുത്തുകാരന്റെ ഫേസ്ബുക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here