മഹാനഗരത്തിന് നൂതനാനുഭവം പകർന്ന് ഇപ്റ്റയുടെ സ്നേഹോത്സവത്തിന് കൊടിയിറങ്ങി

0
സ്നേഹം പരമമായ പ്രതിരോധമാണന്ന് ഘോഷിക്കുന്ന കുറെ പരിശ്രമങ്ങളുമായാണ്  നവി മുംബൈയിലെ ബേലാപ്പൂരിലുള്ള അർബ്ബൻ ഹാറ്റിൽ ഇപ്റ്റ സ്നേഹോത്സവം സംഘടിപ്പിച്ചത്. പകയും വെറുപ്പും പകർച്ചവ്യാധിയെ പോലെ പകരുന്ന കാലത്ത് അപര നിർമ്മാണം വിശിഷ്ട കലയാക്കപ്പെടുന്ന കെട്ട കാലത്ത് സ്നേഹത്തെപ്പറ്റി പറഞ്ഞു കൊണ്ടേയിരിക്കുക എന്ന സാംസ്ക്കാരിക ദൗത്യമേറ്റെടുത്ത്, ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിച്ച സ്നേഹോത്സവം മഹാനഗരത്തിന് നവ്യാനുഭവമായി.
അർബ്ബൻ ഹാറ്റിലുടനീളം മലയാളിയുടെ നവോത്ഥാനത്തെ ഉരുവപ്പെടുത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ജാതി മതാതീതമായ മനുഷ്യസ്നേഹത്തിന്റെ തുയിലുണർത്തുപാട്ടുകൾ ശ്യാംലാൽ എം, സലീഷ് വാസുദേവൻ എന്നിവരുടെ നേതൃത്വത്തിൽ കടലാസുകളിൽ കോറി പ്രവേശന കവാടം മുതൽ വേദി വരെ അലങ്കരിച്ചിരുന്നത് മലയാളികൾക്ക് കാവ്യ വിരുന്നായി.

ദുരഭിമാനക്കൊലകളും ജാതി മത സങ്കുചിതത്വങ്ങളും മലയാളികൾക്കിടയിലും തലപൊക്കുന്ന കാലത്ത് സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്നതിന്റെ പ്രതീകമായിരുന്നു പ്രായഭേദമന്യേ സന്ദർശകർ വരച്ച ചിത്രങ്ങളും വരികളും

ആംഫി തിയറ്ററിന്റെ പശ്ചാത്തലത്തിൽ സുമേഷ് ചന്ദ്രൻ, ജെയിംസ് മണലോടി, ശ്രീജിത്ത് ചെറുവാലത്ത്, ടി കെ മുരളിധരൻ എന്നിവർ ചേർന്ന് ഗ്രാഫിറ്റി വാൾ തീർത്തു. ഇവർ വരച്ച ചിത്രങ്ങൾക്കൊപ്പം സന്ദർശകരും വരകളും കവിതകളും കയ്യൊപ്പുകളും കൊണ്ട് ഗ്രാഫിറ്റി വാൾ നിറച്ചു. ദുരഭിമാനക്കൊലകളും ജാതി മത സങ്കുചിതത്വങ്ങളും മലയാളികൾക്കിടയിലും തലപൊക്കുന്ന കാലത്ത് സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്നതിന്റെ പ്രതീകമായിരുന്നു പ്രായഭേദമന്യേ സന്ദർശകർ വരച്ച ചിത്രങ്ങളും വരികളും .
സമാന്തരമായി എം ജി അരുൺ, സുരേഷ് വർമ്മ, ആർ നാരായണൻ കുട്ടി, വിക്രം, ആകാശ് ഉണ്ണികൃഷ്ണൻ, ദൃശ്യ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്നേഹം എന്ന വിഷയത്തെ അധികരിച്ച് മൊബൈൽ ഫോട്ടോഗ്രഫി, ചിത്രരചന, അടിക്കുറിപ്പെഴുത്ത് മത്സരങ്ങൾ നടത്തി.
സ്നേഹത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ വരദ മേനോൻ, അമേയ്, തനിഷ അസ്ഫാഫാഖ് എന്നിവരും ജൂനിയർ വിഭാഗത്തിൽ രേവതി, അനിഷ്ക സതികുമാർ, രവീണ സെൻഡ് എന്നിവരും ജേതാക്കളായി. സീനിയർ വിഭാഗത്തിൽ ഹസീബ് മുഹമദ്, അതുൽ മോഹൻ, ശ്രീമോൾ മോഹൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സമ്മാനങ്ങൾ കരസ്ഥമാക്കി. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഇരുപത് വയസ്സിന് താഴെയുള്ളവരുടെ ഇനത്തിൽ വേദ് നിരഞ്ജൻ, അക്ഷയ് സനിൽ കുമാർ, ആന്യ പ്രവീൺ എന്നിവരും ഇരുപത് വയസ്സിന് മുകളിലുള്ളവരുടെ ഇനത്തിൽ ആതിര രാധാകൃഷ്ണൻ , അരവിന്ദ് കൃഷ്ണ, രുചീക് അനിൽ പ്രകാശ് എന്നിവർ ജേതാക്കളായി. അടിക്കുറിപ്പെഴുത്ത് മത്സരത്തിൽ മുതിർന്നവരുടെ ഇനത്തിൽ ഡിംപിൾ ഗിരീഷ്, അനുപം ഉണ്ണികൃഷ്ണൻ എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ പ്രിയംവദ സുമേഷ്, ആന്യ പ്രവീൺ എന്നിവരും വിജയികളായി.
നേരത്തേ തന്നെ നടത്തിയ പ്രണയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം പി കെ മുരളീകൃഷ്ണൻ സ്വന്തമാക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങൾ ധനില സുനിൽ, സരിത ടി വി എന്നിവർ സ്വന്തമാക്കിയപ്പോൾ മിനി മോഹൻ, രാജൻ കിണറ്റിങ്കര എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ കൊടുത്ത് സ്നേഹോത്സവം വേറിട്ടതായി.
തുടർന്ന് നടന്ന കേരള നവോത്ഥാനവും മാറി വരുന്ന സ്നേഹസങ്കല്പകളും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ജി വിശ്വനാഥൻ മോഡറേറ്ററായിരുന്ന ചർച്ചയെ സമ്പന്നമാക്കിയത് നോവലിസ്റ്റ് ബാലകൃഷ്ണൻ, സുരേഷ് കണക്കൂർ, സിബി സത്യൻ, ദിവ്യ ജി എസ്, രൂപഷ് ഒ ബി എന്നിവരായിരുന്നു.
കേരള നവോത്ഥാനത്തിന്റെ ഉരുവം കൊള്ളലിൽ സ്നേഹസങ്കല്പങ്ങളിൽ വന്ന മാറ്റത്തിനും പ്രധാനമായ ഒരിടമുണ്ടെന്ന് നിരീക്ഷിച്ച പാനൽ ചർച്ച, നവോത്ഥാനം ഉൾക്കൊള്ളാതെ പോയ പെൺ ശബ്ദത്തെപ്പറ്റിയും നവോത്ഥ നാനന്തര കാലത്ത് ഉപഭോഗ സംസ്കാരം സ്നേഹസങ്കല്പത്തിൽ വരുത്തിയ മാറ്റങ്ങളെയും പറ്റി കാഴ്ചപ്പാടുകൾ പങ്കുവച്ചു.
തുടർന്ന് കേരളത്തിൽ ആയിരത്തിൽപ്പരം വേദികൾ പിന്നിട്ട ‘പ്രേമലേഖനം ‘ എന്ന വൈക്കം മുഹമദ് ബഷീറിന്റെ നോവിലിന്റെ നാടക രൂപാന്തരം അരങ്ങേറി.
ജാതി മത വേലിക്കെട്ടുകൾ തകർത്ത് അനുരാഗ സുരഭിലമായ നാളുകളിലേക്ക് സ്ത്രീ പുരുഷ സമത്വത്തിന്റെ കൊടിക്കൂറ യുമേന്തി പ്രണയികൾ പ്രവേശിക്കുന്ന, മലയാളത്തെ ആവേശം കൊള്ളിച്ച, മലയാളം കണ്ട എക്കാലത്തെയും മനോഹര നോവലുകളിലൊന്നായ പ്രേമലേഖനം ബഷീർ എഴുതുന്നത് 1943 ലാണ്. ദുരഭിമാനക്കൊലകൾ പോലും നമ്മുടെ സമൂഹത്തിലേക്കും കടന്നു വന്നിരിക്കുന്ന വർത്തമാനകാലത്ത് പ്രേമലേഖനത്തിന്റെ നാടകാവിഷ്കാരത്തിനെ കാണികൾ നെഞ്ചിലേറ്റി.
നാടകത്തിന്റെ ആയിരത്തിയിരുപത്തിരണ്ടാം വേദിയായ ആംഫി തിയറ്ററിൽ മലയാളിയുടെ എക്കാലത്തെയും ഗൃഹാതുരതയുടെ ഭാഗമായ കേശവൻ നായരും സാറാമ്മയുമായി പ്രമുഖ സീരിയൽ നടന്മാരും തിയേറ്റർ പ്രവർത്തകരുമായ അമൽ രാജും, ദിവ്യ ലക്ഷമിയും അരങ്ങു തകർത്തു.
സ്നേഹോത്സവത്തിന്റെ കൺവീനർമാരായ ഷാബു ഭാർഗവൻ, ബിജു കോമത്ത് എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു.
ഗൃഹാതുരത്വം ഉണർത്തുന്ന ചായപ്പീടികയും സ്നേഹോത്സവത്തിന്റെ അരികിൽ സംഘാടകർ തീർത്തിരുന്നു.

Watch highlights of the event in

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


മനുഷ്യ സ്നേഹത്തിന്റെ ഉണർത്തുപാട്ടായി ഇപ്റ്റയുടെ സ്നേഹോത്സവം
പ്രണയ ലേഖനം എങ്ങിനെ എഴുതണം ; ഇഷ്ടങ്ങൾക്കൊരു ഇടമൊരുക്കി ഇപ്റ്റ

LEAVE A REPLY

Please enter your comment!
Please enter your name here