രാജ്യത്തിന് നാണക്കേടായി ജൂഹു ബീച്ച്

ജാലകത്തിലൂടെ കാണാവുന്ന പരിതാപകരമായ അവസ്ഥയോടു നിസംഗതയാണ് പരിസരവാസികള്‍ക്കും

0
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പ്രശസ്തമായ ജൂഹു ബീച്ചിന്റെ അവസ്ഥ ശോചനീയംമാണ്. സ്വച്ഛ് ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുദ്രാവാക്യങ്ങളിലും സെല്‍ഫിയിലും മാത്രമായി ഒതുങ്ങാതെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കടല്‍ത്തീരത്തെ മാലിന്യ വിമുക്തമാക്കാന്‍ വേണ്ടപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യം ഇവിടെയെത്തുന്നവരില്‍ ചിലരെങ്കിലും മനസ്സില്‍ പറയാതിരിക്കില്ല. അത്രയ്ക്ക് ദയനീയമാണ് ജൂഹു കടല്‍ത്തീരത്തെ കാഴ്ചകള്‍. നിരവധി തവണ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പരിസരം വൃത്തിയാക്കൽ നടന്നുവെങ്കിലും കടൽത്തീരത്ത് ശുചിത്വം നടപ്പാക്കാൻ ഇനിയും കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.

ഒരു കാലത്തു സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഈ കടല്‍ത്തീരം.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ഏറെ തിരക്കേറിയ കടല്‍ത്തീരമാണ് ജൂഹൂ. മുബൈയുടെ തനതുരുചികളെല്ലാം ആസ്വദിച്ചു ബീച്ചിലൂടെ നടക്കാനും ഉല്ലസിക്കാനുമായി എത്തുന്നവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ ഈ വഴി വരുന്നില്ല. ഒരു കാലത്തു സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനായിരുന്നു ഈ കടല്‍ത്തീരം.
പൊതുവെ തിരക്ക് പിടിച്ച കടല്‍ത്തീരത്തു ലൈഫ് ഗാര്‍ഡുകളോ പോലീസുകാരോ നിരീക്ഷണത്തിനു പോലും കാണാന്‍ കഴിയുന്നില്ലന്നാണ് പലരും പരാതി പറയുന്നത്. ബീച്ചിലെ കച്ചവടക്കാര്‍ക്ക് ക്യാമറ കണ്ണുകളെ ഭയമാണ്. ഇത്തരം റിപോര്‍ട്ടുകള്‍ കൊണ്ട് അവശേഷിക്കുന്ന വിനോദ സഞ്ചാരികളെ കൂടി ഇല്ലാതാക്കുമെന്നാണ് ഇവരെല്ലാം ആശങ്കപ്പെടുന്നത് .

 

പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും വൃത്തിഹീനമായ കടത്തീരവും കടലും മുംബൈയിലെന്നാണ് പഠന റിപ്പോര്‍ട്ട്. ആല്‍ഫ്രെഡ് വെങ്ങര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും , ജര്‍മ്മനിയിലെ മറൈന്‍ റിസര്‍ച്ചും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
മുംബൈയിലെ ജുഹു, ചൗപ്പാട്ടി, വെര്‍സോവ, ദാദര്‍ തുടങ്ങിയ ബീച്ചുകളെല്ലാം മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. മതപരമായ ചടങ്ങുകള്‍, തദ്ദേശവാസികള്‍ പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം കടല്‍ത്തീരങ്ങളെ മലിനമാക്കുന്നു.
ബീച്ചിനോട് ചേര്‍ന്നുള്ള താമസ സമുച്ചയങ്ങളില്‍ അക്ഷയ് കുമാറും, ഋതിക് റോഷനും ശില്‍പ്പ ഷെട്ടിയും തുടങ്ങി പ്രശസ്തരുടെ നീണ്ട നിര ത ന്നെയുണ്ടെങ്കിലും ജാലകത്തിലൂടെ കാണാവുന്ന പരിതാപകരമായ അവസ്ഥയോടു നിസംഗതയാണ് പരിസരവാസികള്‍ക്കും

::::::::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ആർത്തവത്തിന്റെ പേരിൽ സ്ത്രീ പ്രവേശനത്തെ തടയുന്നത് പുരുഷാധിപത്യ ധാർഷ്ട്യം; നിലപാട് കടുപ്പിച്ച് മാനസി

LEAVE A REPLY

Please enter your comment!
Please enter your name here