നാടകവേദിയിലെ പുതുചലനങ്ങൾ ; സംവാദത്തിനൊരുങ്ങി കേരളീയ കേന്ദ്ര സംഘടന.

0
സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് നാടകവേദി. ജനങ്ങളുടെ ജീവിതാഭിലാഷങ്ങളും അവസ്ഥകളും പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം സാമൂഹികവിമർശനം പ്രധാന ആയുധമായി മാറ്റുകയും ചെയ്ത ചരിത്രമാണ് നാടകവേദിയുടേത്. നവമാധ്യമങ്ങളുടെ ആവിർഭാവത്തോടുകൂടി വളർച്ച മന്ദഗതിയിലായിരുന്നെങ്കിലും നാടകവേദി വളർച്ചയുടെ പാതയിലേക്ക് മുന്നേറുന്ന കാഴ്ച നാടകപ്രവർത്തകരെ ആവേശത്തിലാക്കുന്നതാണ്..
ലോകനാടകവേദിയിൽ എന്നപോലെ മലയാള നാടകവേദിയിലും ഘടനാപരമായ മാറ്റങ്ങൾക്കു വിധേയമായത് നാടകപ്രവർത്തകരുടെ ധീരമായ പരീക്ഷണങ്ങളാണ്. പുതിയ രംഗഭാഷയും ആവിഷ്കാരരീതികളും ഇന്നു അവതരിപ്പിക്കപ്പെടുന്നു. ലോകനാടകവേദിയുമായി സംവദിച്ചുകൊണ്ടാണ് മലയാള നാടകവേദി ഇന്നു മുന്നേറുന്നത്. അന്തർദേശീയ നാടകോത്സവങ്ങളിലൂടെ നമ്മുടെ നാടകപ്രവർത്തകർക്കും ആസ്വാദകർക്കും ലോകനാടകങ്ങളുമായി സംവദിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതും മലയാള നാടകവേദിയുടെ വളർച്ചക്കു കാരണമായി.
മലയാള നാടകവേദിയിലും ലോകനാടകവേദിയിലും നിരന്തരമായ ചലനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.  മുംബൈ നാടകവേദിയിൽ ഉണ്ടാവുന്ന ചെറുചലനങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഒരു നാടക വിദ്യാർത്ഥിക്ക് കഴിയുമ്പോൾ ലോകമെമ്പാടുമുള്ള പുതിയ രംഗാവിഷ്കാരങ്ങളെപ്പറ്റി വ്യക്തമായ ധാരണ ഇല്ലാതെ പോകുന്നു .
നാടകവേദിയിലെ പുതിയ അന്വേഷണങ്ങളെ പറ്റി അറിയുവാനും അപഗ്രഥിക്കുവാനുമുള്ള അവസരമാണ് കേരളീയ കേന്ദ്ര സംഘടന ഒരുക്കുന്നത്.
ഒക്ടോബർ 27 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ വച്ച് മൂന്നു നാടകപ്രവർത്തകരുമായി സംവാദം ഒരുക്കുന്നു. മലയാള നാടകവേദിയിലും ലോകനാടകവേദിയിലും നടക്കുന്ന സൂഷ്മചലനങ്ങളെ അനാവരണം ചെയ്യുന്ന ഒരു മുഖാമുഖ ചർച്ചയായിരുക്കും ഈ നാടക സംവാദം. മധു ശങ്കരമംഗലം, ശ്രീജിത്ത് രമണൻ, എം ജി ജ്യോതിഷ്തു കൂടാതെ നഗരത്തിലെ നാടക ആസ്വാദകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് സുരേന്ദ്രബാബു 9820763617 – 9820063617

Venue : New Bombay Keraleeya Samajam
Date/Time  : 27 October 2018 @ 7 pm

 ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുമായ് ഈസ്റ്റ് കോസ്റ്റ് വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here