പ്രവാസി ജീവിതത്തിന്റെ പകർന്നാട്ടുകാരൻ അരങ്ങൊഴിഞ്ഞിട്ട് മൂന്ന് വർഷം (Watch Video)

കേരള സംഗീത നാടക അക്കദമി അംഗീകാരം നേടിയ മറുനാട്ടിലെ ആദ്യ നാടക പ്രസ്ഥാനം എന്ന ബഹുമതി വിളപ്പിൽ മധുവിന്റെ വിളപ്പിൽ വിഷൻ നാടകങ്ങൾ സമൂഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു.

0
നടനും സംവിധായകനും രചയിതാവും, വിളപ്പിൽ വിഷൻ നാടകശാലാ സാരഥിയുമായിരുന്ന മുംബൈയുടെ സ്വന്തം വിളപ്പിൽ മധു ഓർമ്മയായിട്ട് മൂന്നു വർഷം തികയുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരന്റെ സ്മരണക്കു മുമ്പിൽ പ്രണാമം അർപ്പിക്കുവാൻ, ന്യൂബോംബെ കേരളീയ സമാജത്തിൽ (നെരൂൾ) വിളപ്പിൽ മധു അനുസ്മരണം സംഘടിപ്പിക്കുന്നു. മുംബൈയിലെ നാടക, കലാ, സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരോടൊപ്പം മധുവിന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.

പ്രവാസി ജീവിതത്തിന്റെ പകർന്നാട്ടുകാരൻ അരങ്ങൊഴിഞ്ഞിട്ട് മൂന്ന് വർഷം

മുംബൈ മലയാള നാടക ലോകത്തെ എൻ എൻ പിള്ള എന്ന് വിശേഷിപ്പിക്കാവുന്ന വിളപ്പിൽ മധു അരങ്ങിന്റെ സാധ്യതകളെ പരമാവുധി പ്രയോജനപ്പെടുത്തിയിരുന്ന രംഗബോധമുള്ള കലാകാരനായിരുന്നു. രംഗ ബോധമില്ലാത്ത കോമാളിയായി വന്ന മരണത്തിനു കീഴടങ്ങുമ്പോൾ മധു ബാക്കി വച്ച കുറെ സ്വപ്നങ്ങളാണ് അവശേഷിച്ചത്.
നാടക രംഗത്ത് ഒരു നിഴലായി ഭാര്യ ഉഷ കൂടെയുണ്ടായിരുന്നു രചനയുടെ പ്രൂർണ്ണതയിലും അരങ്ങിലും ഉഷയുടെ സാന്നിധ്യം മധുവിന്റെ നാടകങ്ങളിൽ ഉണ്ടായിരുന്നു. നാടക ചരിത്രത്തിൽ മധു കോറിയിട്ട വിജയഗാഥയെ മുന്നോട്ടു നയിക്കുക എന്നതാണ് ഉഷയും മക്കളും നേരിടുന്ന വെല്ലുവിളി. നാടകം മധുവിന് ഒരു ഭ്രമമായിരുന്നു . നാടകമായിരുന്നു ജീവിതവും.

ഒരു കലാകാരനെ തിരിച്ചറിയേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ് എന്ന യാഥാർഥ്യമാണ് മധു വിളപ്പിൽ എന്ന അതുല്യ കലാകാരന്റെ വേർപാടിലൂടെ ഓർമ്മപ്പെടുത്തുന്നത്.

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ആക്ഷേപ ഹാസ്യത്തിലൂടെ പകർന്നാടിയ എഴുത്തുകാരന്റെ തൂലിക നിശ്ചലമായതു മുംബൈ കലാലോകത്തിന്. ഇനിയും വിശ്വസിക്കാനാകുന്നില്ല.
നാടക രചയിതാവ് , നടന്‍ സംവിധായകന്‍ എന്നീ നിലയില്‍ ഏറെ അംഗീകാരം പിടിച്ചു പറ്റിയ വിളപ്പില്‍ മധുവിന്‍റെ ജീവിതം നാടകത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു . മധുവിന്‍റെ നേത്രുത്വത്തിലുള്ള വിളപ്പില്‍ വിഷന്‍ എന്ന തിയേറ്റര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മുംബയിലും മറ്റ്‌ നഗരങ്ങളിലും ശ്രദ്ധ നേടിയത്. കേരളം സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ.
നാടകത്തെക്കുറിച്ചു ഭ്രാന്തമായ സ്വപ്നങ്ങൾ കാണുന്ന കലാകാരനായിരുന്നു മധു. അഭിനയത്തിന്റെ വ്യത്യസ്ത മേഖലകളെ ചൂഷണം ചെയ്യാൻ കഴിവുള്ള നാടക പ്രവർത്തകനായിരുന്നു മധുവെന്നാണ് സഹപ്രവർത്തകരും മധുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുന്നത്.  കഴിവുകൾ കണ്ടെത്തി കലാകാരന്മാരെ പരിപോഷിപ്പിക്കുവാനുള്ള മധുവിന്റെ കഴിവ് സഹപ്രവർത്തകരെ എന്നും വിസ്മയിപ്പിച്ചിരുന്നു.  ഒരു കലാകാരനെ തിരിച്ചറിയേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ് എന്ന യാഥാർഥ്യമാണ് മധു വിളപ്പിൽ എന്ന അതുല്യ കലാകാരന്റെ വേർപാടിലൂടെ ഓർമ്മപ്പെടുത്തുന്നത്.

Amchi Mumbai - Tribute to Vilappil Madhu
വാമനനും അളിയനും എന്ന ടെലിഫിലിം പൂർത്തിയാക്കിയശേഷമാന് മധു അരങ്ങൊഴിഞ്ഞത്. ഒരു കലാകാരൻ എന്ന നിലയിൽ പൂർണ്ണതയിലേക്കുള്ള പ്രയാണം തുടരുമ്പോൾആണ് കഴിഞ്ഞ വര്ഷം മരണമെന്ന കറുത്ത മാന്ത്രികൻ മധുവിനെ തട്ടിയെടുക്കുന്നത്.
വിളപ്പിൽ മധുവിനെ ഒഴിവാക്കി മുംബൈ നാടകവേദിക്ക് ഒരു ചരിതമെഴുതാൻ കഴിയില്ല. അനുവാചകന്റെ രുചിയറിഞ്ഞു നാടക രചന നടത്തുകയും കഥാപാത്രങ്ങളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടുകയും ചെയ്യുന്ന മുംബൈയിലെ അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു മധു.
അഖിലേന്ധ്യാ നാടക മത്സരത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1990ൽ ബ്രിഡ്ജ് കോർപ്പറേഷൻ എന്നാ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസർ ആയി മുംബൈയിലെത്തിയ മധു കലയോടും അഭിനയത്തോടുമുള്ള ആസക്തി കൊണ്ട് ജോലി ഉപേക്ഷിക്കുകയായിരുന്നു.
വിളപ്പിൽ വിഷന്റെ ബാനറിൽ മധു ഒരുക്കിയ നാടകങ്ങളെല്ലാം തന്നെ നിറഞ്ഞ സദസ്സുകളിൽ പ്രദർശന വിജയം നേടിയവയാണ്. കഥാ പത്രങ്ങളും പങ്കെടുക്കുന്നവരും, ഭാരത വർഷം , പ്രവാസിയുടെ മടക്കയാത്ര , സൂര്യ കിരണങ്ങൾ, പാഠം ഒന്ന് ഒരു പ്രവാസി തുടങ്ങിയവയാണ് മധുവിന്റെ പ്രേക്ഷക പ്രീതി നേടിയ നാടകങ്ങൾ .കേരള സംഗീത നാടക അക്കദമി അംഗീകാരം നേടിയ മറുനാട്ടിലെ ആദ്യ നാടക പ്രസ്ഥാനം എന്ന ബഹുമതി വിളപ്പിൽ മധുവിന്റെ വിളപ്പിൽ വിഷൻ നാടകങ്ങൾ സമൂഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു.

::::::::

Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitvക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ മനം നൊന്ത് മുംബൈ
ശബരിമല വിവാദം അനാവശ്യം; ചർച്ച ചെയ്യേണ്ടത് നവ കേരളത്തെ കുറിച്ച് (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here